‘പ്രവചനം സത്യമായി! ആൺകുഞ്ഞ് തന്നെ പിറന്നു..’ – അമ്മയായ സന്തോഷം പങ്കുവച്ച് സീരിയൽ നടി ജിസ്മി

മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ജിസ്മി ജിസ്. മഞ്ഞിൽ വിരിഞ്ഞ പൂവിൽ സോണി എന്ന കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിച്ചിരുന്നത്. കാർത്തിക ദീപം എന്ന സീരിയലിലെ ജിസ്മി ചെയ്ത വില്ലത്തി വേഷമാണ് പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത്. അതിന് ശേഷമാണ് ജിസ്മി, മഞ്ഞിൽ വിരിഞ്ഞ പൂവിൽ അഭിനയിക്കുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി. അമ്മയായ സന്തോഷമാണ് ജിസ്മി ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. തനിക്ക് ആൺകുഞ്ഞ് ജനിച്ചുവെന്ന് ജിസ്മി അറിയിച്ചു. “ഞങ്ങളുടെ നായകനെ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്.. ഒടുവിൽ ദൈവാനുഗ്രഹത്താൽ ആൺകുഞ്ഞ് എത്തി. എല്ലാത്തിനും ദൈവത്തിന് നന്ദി..”, ജിസ്മി അറിയിച്ചു. മിഥുനരാജ് രഞ്ജനാണ് ഭർത്താവ്.

ഗർഭിണിയായ ശേഷം സമൂഹ മാധ്യമങ്ങളിൽ നിരന്തരം സജീവമായി നിന്ന ജിസ്മി ഓരോ വേഷങ്ങൾ അതിലൂടെ പങ്കുവച്ചു. നോർമൽ ഡെലിവറി ആയിരുന്നുവെന്നും ജിസ്മി സൂചിപ്പിച്ചിട്ടുണ്ട്. വേദന തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ തന്റെ ഡെലിവറി കഴിഞ്ഞുവെന്നും അതിന് ശേഷം ഡോക്ടർ തന്നോട്, “ജിസ്മി ഇറ്റ്സ് എ ബോയ്” എന്ന് പറഞ്ഞപ്പോൾ തന്റെ വേദന എല്ലാം മറന്നുപോയി എന്നും ജിസ്മി കുറിച്ചിട്ടുണ്ട്.

ജിസ്മി ഗർഭിണിയായിരുന്ന സമയത്ത് വയറ് കണ്ടിട്ട് പലരും ആൺകുഞ്ഞ് ആയിരിക്കുമെന്ന് പ്രവചിരുന്നു. അതുപോലെ തന്നെ ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. 2019-ൽ ജിസ്മി ഛായാഗ്രാഹകനായ ഷിൻജിത്തുമായി വിവാഹിതയായിരുന്നു. പക്ഷേ ആ ബന്ധം അധികം നാൾ പോയില്ല. അതിന് ശേഷമാണ് ജിസ്മി മിഥുൻരാജ് ആയി വിവാഹിതയാകുന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകളും ഇട്ടിട്ടുണ്ട്.