‘ഹാപ്പി ഹോളിഡേയ്സ്! ഭർത്താവ് കെവിൻ ഒപ്പം അവധി ആഘോഷിച്ച് നടി ഐമ റോസ്മി സെബാസ്റ്റ്യൻ..’ – ഫോട്ടോസ് വൈറൽ

മനു കണംതാനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഐമ റോസ്മി സെബാസ്റ്റ്യൻ. ഇരട്ട സഹോദരിയായ ഐന എൽസ്മിക്ക് ഒപ്പമാണ് ആ സിനിമയിൽ ഐമ അഭിനയിച്ചത്. ആ സിനിമ അധികം ശ്രദ്ധനേടിയിരുന്നില്ല. പിന്നീട് നിവിൻ പൊളിയുടെ സഹോദരിയുടെ വേഷത്തിൽ ഐമ “ജേക്കബിന്റെ സ്വർഗ്ഗരാജ്യം” എന്ന വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചു.

ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയം നേടി. മോഹൻലാലിൻറെ മകളുടെ വേഷത്തിൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിലും ഐമ അഭിനയിച്ചു. സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ആയിരുന്നു അതിന്റെ നിർമ്മാതാക്കൾ. സോഫിയയുടെ മകൻ കെവിൻ പോൾ ആ സിനിമയുടെ ചിത്രീകരണത്തിൽ വച്ചാണ് ഐമ റോസ്മിയെ കാണുന്നതും പിന്നീട് ഇഷ്ടപ്പെടുന്നത്.

പിന്നീട് ഇരുവരും തമ്മിൽ 2018-ൽ വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ രണ്ട് സിനിമകളിൽ ഐമ ഭാഗമായി. പടയോട്ടം, കഴിഞ്ഞ വർഷം വമ്പൻ ഹിറ്റായ ആർഡിഎക്സ് എന്നീ സിനിമകളിലാണ് ഐമ അഭിനയിച്ചത്. ഭർത്താവിനും കുടുംബത്തിനും ഒപ്പം ദുബൈയിലാണ് ഐമ താമസിക്കുന്നത്. ക്ലാസിക്കൽ ഡാൻസറായ ഐമ നല്ലയൊരു നർത്തകിയായിട്ടും കഴിവ് തെളിയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഐമ ഇപ്പോൾ ഭർത്താവിന് ഒപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. “നിങ്ങളുടെ ഫീഡിലേക്ക് നിറത്തിൻ്റെ ഒരു പോപ്പ് കൊണ്ടുവരുന്നു.. ഹാപ്പി ഹോളിഡേയ്‌സ്..”, എന്ന് കുറിച്ചുകൊണ്ട് ഭർത്താവിന് ഒപ്പം നിൽക്കുന്ന ഫോട്ടോ ഐമ പങ്കുവച്ചത്. ഷോർട്സ് ധരിച്ച് ഐമയെ ആദ്യമായിട്ടാണ് ആരാധകർ കാണുന്നത്. ഫോട്ടോസ് വളരെ പെട്ടന്ന് തന്നെ വൈറലായി.