‘മൈ ‘പ്ലാൻ’ ഇന്ത്യൻ നായികയ്ക്ക് ജന്മദിന ആശംസകൾ, നീ എല്ലാം മികച്ചതാക്കി..’ – ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ജയസൂര്യ

സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടക്കം കുറിച്ച് പിന്നീട് നായകനായി മാറി മലയാളികൾക്ക് പ്രിയങ്കരനായ ഒരാളാണ് നടൻ ജയസൂര്യ. 2001 മുതലാണ് ജയസൂര്യ സിനിമയിൽ കൂടുതൽ സജീവമാകുന്നതെങ്കിലും അതിന് മുമ്പ് ജൂനിയർ ആർട്ടിസ്റ്റായി ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. 2002-ൽ സിനിമയിൽ ആദ്യമായി നായകനായി അഭിനയിച്ചു ജയസൂര്യ. പിന്നീട് ഇങ്ങോട്ട് ജയസൂര്യയുടെ വർഷങ്ങൾ ആയിരുന്നു.

നായകനായും സഹനടനായും വില്ലനായുമൊക്കെ നിരവധി വേഷങ്ങളാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തവണ ദേശീയ അവാർഡും മൂന്ന് തവണ സംസ്ഥാന അവാർഡും ജയസൂര്യയ്ക്ക് അഭിനയത്തിന് കിട്ടിയിട്ടുണ്ട്. കാമുകിയായിരുന്ന സരിതയെയാണ് ജയസൂര്യ വിവാഹം കഴിച്ചത്. 2004-ലായിരുന്നു വിവാഹം. ജയസൂര്യ പല അഭിമുഖങ്ങളിലും ഭാര്യയുമായുള്ള വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞിട്ടുള്ള ഒരാളാണ്.

രണ്ട് മക്കളാണ് താരത്തിനുള്ളത്. അദ്വൈത്, ആദി എന്നിങ്ങനെയാണ് മക്കളാണ് പേരുകൾ. ഇപ്പോഴിതാ ഭാര്യയുടെ ജന്മദിനത്തിൽ ജയസൂര്യ ഇട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “മൈ പ്ലാൻ ഇന്ത്യൻ നായികയ്ക്ക് ജന്മദിനാശംസകൾ.. നിങ്ങൾ എല്ലാം മികച്ചതാക്കുന്നു..”, എന്ന ക്യാപ്ഷനോടെയാണ് ഭാര്യ സരിതയുടെ ചിത്രങ്ങളും ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവും പങ്കുവച്ചുകൊണ്ട് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നടിമാരായ സംവൃത സുനിൽ, മാളവിക മേനോൻ, വീണ നായർ, നടൻ രമേശ് പിഷാരടി, ഭഗത് മാനുവൽ, സംഗീത സംവിധായകൻ രതീഷ് വേഗ തുടങ്ങിയവർ ആശംസകൾ നേർന്ന് കമന്റും ഇട്ടിട്ടുണ്ട്. ഇത് കൂടാതെ താരത്തിനെ സ്നേഹിക്കുന്ന മലയാളികൾ നിരവധി പേരാണ് കമന്റ് ഇട്ടത്. കത്തനാറാണ് ജയസൂര്യയുടെ ഇനി വരാനുള്ള സിനിമ. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ് ഇത്. ഈ വർഷം റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.