‘ആവേശം വമ്പൻ ഹിറ്റ്! ഭാര്യ നസ്രിയയ്ക്ക് ഒപ്പം വെക്കേഷനിൽ ഫഹദ് ഫാസിൽ..’ – എടാ മോനെ രംഗണ്ണനെന്ന് ആരാധകർ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമായി മാറിയിരിക്കുകയാണ്. 21 ദിവസം കൊണ്ടാണ് ആവേശം 130 കോടിയിൽ അധികം നേടി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ ലിസ്റ്റിൽ ലൂസിഫറിനെ പിന്തള്ളി ആറാമത് എത്തിയിരിക്കുന്നത്. വൈകാതെ തന്നെ അഞ്ചാമതുള്ള ഈ വർഷത്തെ മറ്റൊരു 100 കോടി ക്ലബ് ചിത്രമായ പ്രേമലുവിനെ വീഴ്ത്തും.

ഫഹദും ഭാര്യ നസ്രിയയും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് രംഗണ്ണൻ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസ്സും ഒരുപോലെ കോമഡിയും നിറഞ്ഞയൊരു കഥാപാത്രമാണ്. പ്രേക്ഷകർ ആവേശത്തിൽ എത്തിച്ച ഒരു പ്രകടനം തന്നെയാണ് ആവേശത്തിലെ രംഗണ്ണൻ. ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്ന മൂന്ന് വിദ്യാർത്ഥികളുടെ കഥയാണ് ചിത്രം.

അവർ അവിടെയുള്ള ഒരു ലോക്കൽ ഗുണ്ടയെ പരിചയപ്പെടുന്നത് അവരുടെ ആവശ്യത്തിന് കോളേജിലെ സീനിയേഴ്സിനെ തല്ലാൻ പോകുന്നതുമൊക്കെയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ഇതിൽ ബാംഗ്ലൂരിലെ ഗുണ്ടയായി മിന്നും പ്രകടനമാണ് ഫഹദ് കാഴ്ചവച്ചത്. എന്തായാലും സിനിമയുടെ വിജയത്തോടെ ഫഹദ് എന്ന നടനും കളക്ഷൻ റെക്കോർഡുകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തിയേറ്ററിൽ ഇപ്പോഴും ആളുകളുണ്ട്.

സിനിമയുടെ വിജയത്തിന് പിന്നാലെ ഫഹദും നസ്രിയയും ചേർന്ന് വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ്. ഒരു ബീച്ചിൽ നിൽക്കുന്ന ഇരുവരുടെയും ചിത്രം നസ്രിയ പങ്കുവച്ചിട്ടുണ്ട്. എവിടെയാണെന്ന് കുറിച്ചിട്ടില്ല. സിനിമയിലെ രംഗണ്ണന്റെ ഡയലോഗ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. എടാ മോനെ രംഗണ്ണൻ എന്നാണ് കൂടുതൽ പേരും എഴുതിയിരിക്കുന്നത്. ഇതിൽ നിന്ന് തന്നെ സിനിമ എത്രത്തോളം പ്രേക്ഷകർ സ്വീകരിച്ചെന്ന് മനസ്സിലാവും.