ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി 20 വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ച സഞ്ജു വി സാംസണിന് സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ട്വന്റി 20 വേൾഡ് കപ്പിൽ ഇടംനേടാൻ സഞ്ജുവിന് ഗുണമായത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎലാണ്. സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഒന്നാം സ്ഥാനത്താണ് തുടരുന്നത്. അതുകൂടാതെ ബാറ്റിംഗിലും മിന്നും പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.
ഒമ്പത് കളികളിൽ നിന്ന് 385 റൺസാണ് സഞ്ജു നേടിയത്. റൺ വേട്ടക്കാരിൽ ഏഴാം സ്ഥാനത്താണ് സഞ്ജു. വിക്കറ്റ് കീപ്പർ ബാറ്സ്മാന്മാരിൽ സഞ്ജുവിനേക്കാൾ രണ്ട് കളി കൂടുതൽ കളിച്ചിട്ടുള്ള ഋഷഭ് പന്ത് 398 റൺസുമായി മുന്നിലാണ്. പക്ഷേ സഞ്ജുവിന് ആ രണ്ട് മത്സരങ്ങളുടെ മേൽകൈ ഉണ്ട്. അതുകൂടാതെ സഞ്ജുവിന് ആദ്യ ഏഴിലുള്ള ബാക്കി അഞ്ച് ഇന്ത്യൻ ബാറ്റസ്മാൻമാരെക്കാൾ ആവറേജൂം സ്ട്രൈക്ക് റേറ്റുമുണ്ട്.
ഇതെല്ലാം മുൻനിർത്തിയാണ് സഞ്ജുവിനെ സെക്ടർ എടുത്തിരിക്കുന്നത്. ശ്രീശാന്തിന് ശേഷം ഒരു മലയാളി വേൾഡ് കപ്പ് കളിക്കാൻ പോകുന്നത് സഞ്ജുവിലൂടെയാണ്. അതിന്റെ ആവേശത്തിലാണ് സഞ്ജു ആരാധകർ. സ്‌ക്വാഡിൽ ഇടംപിടിച്ച സഞ്ജുവിന് ആശംസകൾ നേർന്ന് നിരവധി സിനിമ താരങ്ങൾ പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ സഞ്ജുവിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് നടൻ ബിജു മേനോൻ പോസ്റ്റ് ഇട്ടത്.
സഞ്ജുവിന് കെട്ടിപിടിച്ച് കവിളിൽ ഉമ്മ കൊടുക്കുന്ന ഫോട്ടോയാണ് ബിജു മേനോൻ പങ്കുവച്ചത്. “വളരെ അഭിമാനവും സന്തോഷവും സുഹൃത്തേ.. മുന്നോട്ട് പോവുക..”, ചിത്രത്തോടൊപ്പം ബിജു മേനോൻ കുറിച്ചു. നടൻ ദുൽഖർ സൽമാനും സഞ്ജുവിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടിരുന്നു. സഞ്ജുവിന്റെ അടുത്ത സുഹൃത്തായ ബേസിൽ ജോസഫ്, അത് കൂടാതെ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവരും പോസ്റ്റ് ഇട്ടിരുന്നു.