‘നിങ്ങൾക്ക് വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം, ശരീരത്തെ കുറിച്ച് പറയുന്നത് വേദനിപ്പിക്കുന്നു..’ – നടി അന്ന രാജൻ

സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞിട്ടുള്ള ഒരു താരമാണ് നടി അന്ന രാജൻ. അങ്കമാലി ഡയറീസിലൂടെ സിനിമയിലേക്ക് എത്തിയ അന്ന നായികയായും അല്ലാതെയും നിരവധി വേഷങ്ങൾ ചുരുങ്ങിയ കാലയളവിൽ ചെയ്തു. ഇപ്പോൾ അഭിനയത്തേക്കാൾ ഉദ്‌ഘാടനങ്ങളിലൂടെ മലയാളി മനസ്സിൽ സ്ഥാനം നേടി കഴിഞ്ഞ അന്നയ്ക്ക് ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. തടിയുടെ പേരിൽ ഒരുപാട് മോശം കമന്റുകൾ അന്നയ്ക്ക് കിട്ടാറുണ്ട്.

ഇപ്പോഴിതാ നൃത്തം ചെയ്ത വീഡിയോയുടെ താഴെ വന്നയൊരു കമന്റ് കണ്ട് വേദനയോട് അന്ന രാജൻ പങ്കുവച്ചിരിക്കുകയാണ്. “മാംസപിണ്ഡത്തിന് അനങ്ങാൻ വയ്യ” എന്നത് ആയിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട അന്ന അതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ആ കാര്യം അറിയിച്ചത്. “നിങ്ങൾക്കോ ​​ഞാനോ എന്റെ വീഡിയോയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പറയാം. പക്ഷെ ഇങ്ങനെ കമൻ്റ് ചെയ്യുകയും ആ കമൻ്റ് ലൈക്ക് ചെയ്യുകയും ചെയ്യുന്നത് വളരെ വേദനാജനകമാണ്.

ഒരുപാട് കാരണങ്ങളാൽ എൻ്റെ നിമിഷങ്ങൾ നിയന്ത്രിച്ചു. ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗവുമായി പോരാടുകയാണ്. ചിലപ്പോൾ എൻ്റെ ശരീരം നീർവീക്കം കാണിക്കും, അടുത്ത ദിവസം വളരെ മെലിഞ്ഞതും, മുഖം വീർക്കുന്നതും, ജോയിൻ്റ് പെയിൻ്റുകളും മറ്റ് ധാരാളം ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നിട്ടും ഈ 2 വർഷമായി ഞാൻ എൻ്റെ പരമാവധി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പിന്നെ ഞാൻ ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കില്ല.

കാരണം ഞാനും ഈ ലോകത്തിൻ്റേതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് വിട്ടേക്കുക, പക്ഷേ ദയവുചെയ്തു ഇങ്ങനെ കമൻ്റ് ചെയ്യരുത്..”, അന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. അതേസമയം അന്ന ഡാൻസ് കളിക്കുന്ന വീഡിയോയുടെ താഴെ വയ്യേ ചേച്ചി എന്നൊക്കെ ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്. ഇത് കൂടാതെ വേറെ ഒരുപാട് പരിഹാസ കമന്റുകളും മോശം ചൊവ്വയുള്ള കമ്മന്റുകളുമൊക്കെ വീഡിയോയുടെ താഴെ വന്നിട്ടുണ്ട്.