‘ചക്കിക്ക് മനം പോലെ മംഗല്യം! ജയറാമിന്റെ മകൾ മാളവിക ഗുരുവായൂരിൽ വിവാഹിതയായി..’ – ചിത്രങ്ങൾ വൈറലാകുന്നു

നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15-നായിരുന്നു മുഹൂർത്തം. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യുകെയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആണ്. വിവാഹത്തെ കുറിച്ചുള്ള വിവരം അധികം പുറത്തുവിട്ടിരുന്നില്ല ജയറാം.

വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മലയാളി ആരാധകർ എന്നാണ് മകളുടെ വിവാഹം എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഈ വർഷം ഉണ്ടാകുമെന്ന മറുപടി അല്ലാതെ എന്നാണെന്ന് വ്യക്തമായ മറുപടി തന്നിരുന്നില്ല. ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹനിശ്ചയം മാളവികയുടെ നിശ്ചയത്തിന് മുമ്പ് കഴിഞ്ഞതാണ്. മകന്റെ വിവാഹത്തിനേക്കാൾ മുമ്പ് മകളുടെ ആയിരിക്കുമെന്നുള്ള സൂചന തന്നിരുന്നു.

ഇനി മകന്റെ ഈ വർഷം തന്നെയുണ്ടാകുമോ അതോ അടുത്ത വർഷമേ കാണുകയുള്ളോ എന്നറിയില്ല. തമിഴ് ബ്രഹ്മിണ ലുക്കിലുള്ള ചുവന്ന പട്ടുസാരി ധരിച്ചാണ് മാളവിക വിവാഹത്തിന് എത്തിയത്. കസവ് മുണ്ടും മേൽ മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. കാളിദാസിന്റെ ഭാവിവധു തരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, നടി അപർണ ബാലമുരളി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. നാളെ സിനിമയിൽ പ്രവർത്തിക്കുന്ന സഹപ്രവർത്തകർക്ക് വേണ്ടി പ്രതേക റിസെപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ കുടുംബസമേതം എത്തുമെന്നാണ് റിപോർട്ടുകൾ.