‘ഞങ്ങളുടെ ഒരുതരം സന്തോഷം, ഒന്നിച്ച് കൂടുക..’ – സീരിയലിലെയും ജീവിതത്തിലെയും ഭാര്യയ്ക്ക് ഒപ്പം സജിൻ

മലയാളം ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിൽ നിന്നിരുന്നു പരമ്പര ആയിരുന്നു ഏഷ്യാനെറ്റിലെ സാന്ത്വനം. ഈ വർഷം ആദ്യം അവസാനിച്ച പരമ്പര നാല് വർഷത്തോളം റേറ്റിംഗിൽ മുന്നിൽ തന്നെ നിന്നൊരു സീരിയലായിരുന്നു. ആ സീരിയലിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് താരങ്ങളുണ്ട്. അതിൽ ഒരാളാണ് സാന്ത്വനത്തിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ടി.പി എന്ന താരം.

സാന്ത്വനം സീരിയലിൽ വരുന്നതിന് മുമ്പ് സിനിമയിലോക്കെ സജിൻ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം സജിൻ ചെയ്തിരുന്നു. പിന്നീട് ചെറിയ വേഷങ്ങൾ ഒന്ന്, രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും സിനിമയിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ആദ്യ സിനിമയിൽ ഒപ്പം അഭിനയിച്ച നായികയെ തന്നെയാണ് സജിൻ ജീവിതപങ്കാളിയാക്കിയത്. ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്തു.

നടി ഷഫ്ന നിസാം ആണ് സജിന്റെ ഭാര്യ. വിവാഹശേഷം ഏറെ വർഷങ്ങൾക്ക് ശേഷമാണ് സജിന് സാന്ത്വനം എന്ന സീരിയലിലൂടെ ഒരു കരിയർ ബ്രേക്ക് ത്രൂ കിട്ടുന്നത്. സാന്ത്വനത്തിലെ ശിവൻ-അഞ്ജലി ജോഡി പ്രേക്ഷകർ ഏറെ സ്വീകരിച്ചിരുന്നു. ശിവാഞ്ജലി എന്ന് പോലുമാണ് ഇരുവരെയും ചേർത്ത് വിളിച്ചിരുന്നത്. സജിന്റെ ഭാര്യ ഷഫ്നയും സീരിയലിൽ അഞ്ജലിയായ ഗോപിക അനിലും അതിന് ശേഷം അടുത്ത സുഹൃത്തുക്കളായി.

മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഇവർ പങ്കുവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മൂവരും ഒരുമിച്ചുള്ള ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. “ഞങ്ങളുടെ ഒരുതരം സന്തോഷം, ഒന്നിച്ച് കൂടുക..”, എന്ന ക്യാപ്ഷനോടെയാണ് മൂവരും ഒരുമിച്ചുള്ള ഫോട്ടോ ഷഫ്ന പങ്കുവച്ചിരിക്കുന്നത്. ഇത് കൂടാതെ സജിനും ഷഫ്നയും എടുത്ത സെൽഫിയിൽ ഇടയ്ക്ക് കയറി നിൽക്കുന്ന ഗോപികയെയും ചിത്രങ്ങളിൽ കാണാം.