‘കുടുംബത്തിന് ഒപ്പം ഓണം ആഘോഷിച്ച് ജയറാം! ചക്കി എന്ത്യേയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യയും നടിയുമായിരുന്ന പാർവതിയും മക്കളായ നടൻ കാളിദാസും മാളവികയും അടങ്ങിയ ഒരു കുടുംബമാണ് ഇവരുടെത്. ഇവരുടെ കുടുംബ വിശേഷങ്ങളൊക്കെ അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. കാളിദാസ് മോഡലായ തരിണി കലിംഗരായരുമായി പ്രണയത്തിലുമാണ്. ഇവരുടെ കുടുംബ ചിത്രങ്ങളിൽ ഇപ്പോൾ തരുണിയെയും കാണാൻ കഴിയും.

ഈ ഓണത്തിന് പക്ഷേ എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോ വന്നില്ലെങ്കിലും പ്രതേകമുള്ള ചിത്രങ്ങൾ എല്ലാവരും പങ്കുവച്ചിട്ടുണ്ടായിരുന്നു. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ജയറാം ഈ തവണ ഓണത്തിന് ആരാധകരെ ആശംസകൾ അറിയിച്ചത്. പാർവതിയും ജയറാമിനൊപ്പമുള്ള ഫോട്ടോസ് പങ്കുവച്ചിരുന്നു. ട്രഡീഷണൽ ലുക്കിൽ ഇരുവരും കിടിലം ജോഡിയായി വീണ്ടും മലയാളികൾക്ക് മുന്നിൽ എത്തി.

കാളിദാസ് മുണ്ടൊക്കെ മടക്കി കുത്തി കിടിലം ലുക്കിലാണ് തിളങ്ങിയത്. പക്ഷേ മാളവിക ഈ തവണ ചിത്രങ്ങൾ ഒന്നും പങ്കുവച്ചിരുന്നില്ല. ഈ തവണ മാളവിക കുടുംബത്തിന് ഒപ്പമുണ്ടായിരുന്നില്ല. തരിണിയും ജയറാമും പാർവതിയും നിന്ന് ഫോട്ടോയെടുത്ത അതെ സ്ഥലത്ത് നിന്ന് തന്നെ ഒറ്റയ്ക്കുള്ള ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ടായിരുന്നു. എല്ലവർക്കും ആരാധകരും തിരിച്ചു ആശംസകൾ അറിയിച്ചിട്ടുണ്ടായിരുന്നു.

ജയറാമിന്റെ മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയിട്ട് നാല് വർഷം കഴിഞ്ഞിരിക്കുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിഥുൻ മാനുവലിന് ഒപ്പം എബ്രഹാം ഓസ്‌ലർ എന്ന സിനിമയിലൂടെ തിരിച്ചുവരികയാണ്. കാളിദാസിന്റെ ഇനി ഇറങ്ങാനുള്ളത് കമൽ ഹാസനൊപ്പമുള്ള ഇന്ത്യൻ 2 എന്ന സിനിമയാണ്. കാളിദാസും മലയാളത്തിൽ അഭിനയിച്ചിട്ട് മൂന്ന് വർഷമായി. ഒരു ശക്തമായ തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.