‘കൊച്ചുമകന്റെ ആദ്യത്തെ ഓണം! ഗംഭീരമായി കുടുംബത്തിന് ഒപ്പം ആഘോഷിച്ച് റഹ്മാൻ..’ – ഫോട്ടോസ് വൈറലാകുന്നു

എൺപതുകളിലെ മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന ഒരു നടനാണ് റഹ്മാൻ. കൂടെവിടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെക്ക് എത്തിയ റഹ്മാൻ മലയാളത്തിൽ ആ സമയത്ത് മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം ഒരുപാട് സിനിമകളിൽ അഭിനയിക്കുകയും അവരുടെ ഒപ്പം തന്നെ നായകനായി തിളങ്ങി നിൽക്കുകയും ചെയ്തു. 83 തൊട്ട് 90 വരെ സിനിമയിൽ സജീവമായി റഹ്മാൻ അഭിനയിച്ചു.

പിന്നീട് സിനിമയിൽ ഇടയ്ക്കിടെ അഭിനയിക്കുന്ന ഒരാളായി റഹ്മാൻ മാറി. 1990-ന് ശേഷം റഹ്മാനെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രത്തെ കാണുന്നത് മമ്മൂട്ടിക്ക് ഒപ്പമുള്ള ബ്ലാക്ക്, രാജമാണിക്യം എന്നീ സിനിമകളിലാണ്. റോക്ക് ആൻഡ് റോൾ, ട്രാഫിക്, ബാച്ചിലർ പാർട്ടി, മുംബൈ പൊലീസ് അങ്ങനെ ഇടയ്ക്കിടെ റഹ്മാൻ മലയാളത്തിൽ നല്ല കഥാപാത്രങ്ങൾ ചെയ്തു. തമിഴിലും തെലുങ്കിലും റഹ്മാൻ അഭിനയിച്ചിട്ടുണ്ട്.

സംഗീത സംവിധായകനായ എ.ആർ റഹ്മാന്റെ സഹോദരിയെയാണ് റഹ്മാൻ വിവാഹം ചെയ്തത്. രണ്ട് പെൺമക്കളും താരത്തിനുണ്ട്. മൂത്തമകൾ റുഷ്‌ദയുടെ വിവാഹം കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റഹ്മാൻ ഒരു മുത്തച്ഛനാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൊച്ചുമകന്റെ ആദ്യത്തെ ഓണം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് റഹ്മാനും കുടുംബവും. ഇതിന്റെ ചിത്രങ്ങളും റഹ്മാൻ പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ കുട്ടി മഹാബലി വീട്ടിൽ..”, എന്ന ക്യാപ്ഷനോടെയാണ് റഹ്മാൻ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. കുഞ്ഞിനെ മടിയിൽ ഇരുത്തിയും അതുപോലെ സദ്യ വാരിക്കൊടുക്കുന്നതുമായ ഫോട്ടോസൊക്കെ റഹ്മാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചുമകനുള്ള ഒരാളാണോ എന്ന് പോലും റഹ്മാനെ കണ്ടാൽ സംശയം തോന്നിപോകും. അത്രയ്ക്കും ചെറുപ്പമായിട്ടാണ് റഹ്മാനെ ഫോട്ടോസിൽ കാണാൻ സാധിക്കുന്നത്.