‘ഇപ്പോഴും ഈ പടിയിൽ തന്നെയാണോ?, ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസ് പങ്കുവച്ച് ഐശ്വര്യ മേനോൻ..’- കാണാം

‘ഇപ്പോഴും ഈ പടിയിൽ തന്നെയാണോ?, ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസ് പങ്കുവച്ച് ഐശ്വര്യ മേനോൻ..’- കാണാം

ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ മേനോൻ. മലയാളി ആണെങ്കിലും ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. അതുകൊണ്ട് തന്നെ തമിഴ് സിനിമയിലൂടെ ആയിരുന്നു ഐശ്വര്യയുടെ സിനിമയിലെ അരങ്ങേറ്റം.

ചെറിയ ചെറിയ റോളുകൾ ചെയ്ത പിന്നീട് നായികയായി മാറിയ ഐശ്വര്യ സോഷ്യൽ മീഡിയയിൽ ഒരു മിന്നും താരമാണ്. പക്ഷേ ഒരു മുൻനിര നായികയ്ക്ക് ലഭിക്കുന്നതിനേക്കാൾ പിന്തുണ സോഷ്യൽ മീഡിയയിൽ ഐശ്വര്യയ്ക്ക് ലഭിക്കുന്നുണ്ട്. ഇരുപത്ത് ലക്ഷം ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിനുള്ളത്. പല തെന്നിന്ത്യൻ നടിമാർക്കും അത്ര ഫോളോവേഴ്സ് ഇൻസ്റ്റാഗ്രാമിൽ ഇല്ല എന്നതാണ് സത്യം.

പുതിയ ഓരോ ഫോട്ടോസിനും ഐശ്വര്യയ്ക്ക് ലഭിക്കുന്ന ലൈക്കുകൾ തന്നെ അതിന് തെളിവാണ്. ഐശ്വര്യയുടെ ഫോട്ടോസ് താഴെ പലപ്പോഴും വൃത്തികെട്ട രീതിയിലുള്ള കമന്റുകൾ വരാറുണ്ട്. ഗ്ലാമറസ്, ഹോട്ട് ഫോട്ടോസിനാണ് അത്തരത്തിലുള്ള കമന്റുകൾ ലഭിക്കാറുളളത്. പക്ഷേ അതിനൊന്നും താരം മറുപടി കൊടുക്കാറില്ല.

ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള ഒരു ഇരുമ്പ് പടിയിൽ പിടിച്ചുകൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുന്ന ചിത്രങ്ങളാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് ദിവസമായി താരം അതിൽ നിൽക്കുന്ന പല പോസിലുള്ള ഫോട്ടോസാണ് പോസ്റ്റ് ചെയ്യുന്നത്. ‘ഇപ്പോഴും ഈ പടിയിൽ തന്നെയാണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്.

CATEGORIES
TAGS