‘മലയാളി മനസ്സുകൾ കീഴടക്കിയ പഞ്ചാബി സുന്ദരി, വാമിഖയുടെ കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ട്..’ – കാണാം

‘മലയാളി മനസ്സുകൾ കീഴടക്കിയ പഞ്ചാബി സുന്ദരി, വാമിഖയുടെ കിടിലം ഗ്ലാമറസ് ഫോട്ടോഷൂട്ട്..’ – കാണാം

സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പൊതുവേ പഞ്ചാബി സുന്ദരികളെ കുറിച്ച് ഇന്ത്യയിൽ ഒട്ടാകെ ആളുകൾ പറയാറുണ്ട്. ഗോതമ്പിന്റെ നിറമുള്ള പെൺകുട്ടികൾ എന്നാണ് പഞ്ചാബി പെൺകുട്ടികളെ കുറിച്ച് മലയാളികൾ വർണിക്കാറുള്ളത്. അത്തരത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പഞ്ചാബി സുന്ദരിയാണ് നടി വാമിഖ ഗബ്ബി.

ഗോദ എന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ വാമിഖ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്തു. ടോവിനോയുടെ നായികയായി എത്തിയ ഗുസ്തിക്കാരി നായികയെ മലയാളികൾക്ക് അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല. ഗംഭീരപ്രകടനമാണ് വാമിഖ ആ സിനിമയിൽ കാഴ്ചവച്ചത്.

ബോളിവുഡ് ചിത്രത്തിലൂടെയാണ് വാമിഖയുടെ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് പഞ്ചാബി സിനിമകളിൽ ശ്രദ്ധകൊടുത്ത വാമിഖ വൈകാതെ തന്നെ തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിക്കുകയും അതിന് ശേഷം മലയാളത്തിൽ ഗോദയിൽ അഭിനയിക്കുകയൂം ചെയ്തു. മലയാളത്തിൽ പിന്നീട് പൃഥ്വിരാജ് നായകനായി എത്തിയ 9-ലാണ് താരം അഭിനയിച്ചിട്ടുള്ളത്.

ആകെ ഈ രണ്ട് മലയാളം സിനിമകളിൽ മാത്രമേ വാമിഖ അഭിനയിച്ചട്ടുള്ളുവെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ താരത്തെ ഫോളോ ചെയ്യുന്നതിൽ ഒരുപാട് മലയാളികളുമുണ്ട്. ഗ്ലാമറസ് ഫോട്ടോസ് മിക്കപ്പോഴും വാമിഖ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷനേരംകൊണ്ട് തന്നെ അത് സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. അത്തരത്തിൽ വാമിഖയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

CATEGORIES
TAGS