December 2, 2023

‘ഇതൊക്കെയാണ് അസാമാന്യ മെയ്‌വഴക്കം!! തലകീഴെ മങ്കിബാറിൽ ആറാടി ഇഷാനി കൃഷ്ണ..’ – വിഡിയോ വൈറൽ

താരകുടുംബങ്ങൾക്ക് എന്നും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരകുടുംബമായി മാറിയ നടൻ കൃഷ്ണ കുമാർ കുടുംബവും സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവൻസേഴ്സ് എന്നറിയപ്പെടുന്നു. നാല് പെൺമക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. ഇതിൽ രണ്ട് പെൺകുട്ടികൾ ഇതിനോടകം സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു.

മൂത്ത മകൾ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തുന്നത്. അഹാന ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള നടിയായി മാറി കഴിഞ്ഞു. അഹാനയാണ് തന്റെ അനിയത്തിമാർക്ക് ഒരു റോൾ മോഡൽ പോലെ സമൂഹ മാധ്യമങ്ങളിൽ ആദ്യം സജീവമായത്. ലോക്ക് ഡൗൺ നാളുകളിൽ അഹാന തന്റെ അനിയത്തിമാർക്ക് ഒപ്പമുള്ള ടിക്-ടോക് വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

അങ്ങനെയാണ് അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഇപ്പോൾ ഇവർ നാല് പേരും യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും എല്ലാം ഒരുപാട് വീഡിയോസിലൂടെ ഇൻഫ്ലുവൻസേഴ്സ് ആയി മാറി കഴിഞ്ഞു. അഹാന കഴിഞ്ഞ് സിനിമയിലേക്ക് എത്തിയത് ഇഷാനിയായിരുന്നു. ഇഷാനി മമ്മൂട്ടിയുടെ വൺ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.

ഇഷാനി സോഷ്യൽ മീഡിയയിൽ കൂടുതൽ ബ്യൂട്ടി ടിപ്സും വർക്ക് ഔട്ട് വീഡിയോസും ഒക്കെയാണ് കൂടുതൽ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ജിമ്മിലെ മങ്കിബാറിൽ ഇപ്പോഴത്തെ ട്രെൻഡിങ് റീൽസ് ചെയ്ത അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പക്ഷേ ഇഷാനി അത് തന്റെ സ്റ്റൈലിലാണ് ചെയ്തിരിക്കുന്നത്. ഇഷാനിയുടെ ഈ അസാമാന്യ മെയ്‌വഴക്കത്തിന് മുന്നിൽ ശിരസ്സ് നമിച്ചിരിക്കുകയാണ് ആരാധകർ.