‘ദേവദൂതര്‍ പാടി ദുൽഖർ വേർഷൻ, കൊച്ചി ലുലു മാൾ ഇളക്കി മറിച്ച് ഡി.ക്യുവിന്റെ ഡാൻസ്..’ – വീഡിയോ വൈറൽ

ഓരോ സിനിമ കഴിയും തോറും തന്റെ താരമൂല്യം കൂട്ടികൊണ്ടേയിരിക്കുന്ന ഒരു താരപുത്രനാണ് നടൻ ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ദുൽഖർ സിനിമയിൽ വന്നിട്ട് ഏകദേശം പത്ത് വർഷത്തോളം പിന്നിട്ടുകഴിഞ്ഞു. ഈ പത്ത് വർഷത്തിനിടയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ദുൽഖർ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്.

മമ്മൂട്ടിയെ പോലെ തന്നെ ലുക്കിലും ഒട്ടും പിന്നിലല്ല ദുൽഖർ. യൂത്തിന്റെ ട്രെൻഡ് അറിയുന്ന രീതിയിലുള്ള സ്റ്റൈലിഷ് മേക്കോവറാണ് ദുൽഖർ നടത്തിയിട്ടുള്ളത്. അപ്പനെ പോലെ തന്നെ മകന്റെയും ആഡംബര വാഹനങ്ങളോടുള്ള പ്രേമമെല്ലാം പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ഗായകനായും, നിർമ്മാതാവായും എല്ലാം സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിട്ടുള്ള ഒരാളാണ് ദുൽഖർ സൽമാൻ.

തെലുങ്ക് ചിത്രമായ സീതാരാമം ആണ് ദുൽഖറിന്റെ ഇനി ഇറങ്ങാനുള്ളത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. റൊമാന്റിക് ചിത്രമാണ് ഇത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ ദുൽഖറും മറ്റു താരങ്ങളും എത്തിയപ്പോഴുള്ള വീഡിയോസും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഈ കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ ‘ദേവദൂതര്‍ പാടി’ എന്ന പാട്ടിന് പുതിയ ചിത്രത്തിലെ രംഗത്തിൽ ഡാൻസ് കളിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. അതിലെ ചാക്കോച്ചന്റെ നാടൻ ഡാൻസ് മലയാളികൾക്ക് ഏറെ ഇഷ്ടമാവുകയും ഇൻറർനെറ്റിൽ തരംഗമായി മരുകയുംക് ചെയ്തിരുന്നു. ഇപ്പോഴിതാ ലുലു മാളിനെ ഇളക്കിമറിച്ചുകൊണ്ട് ദുൽഖർ സൽമാൻ ചാക്കോച്ചന്റെ സ്റ്റെപ്പിന്റെ തന്റെ വേർഷൻ കളിച്ചിരിക്കുകയാണ്.