‘ഇതാര് ബാഹുബലിയിലെ ദേവസേനയോ!! കറുപ്പിൽ ഹോട്ട് ലുക്കിൽ തിളങ്ങി ഇനിയ..’ – ഫോട്ടോസ് കാണാം

‘ഇതാര് ബാഹുബലിയിലെ ദേവസേനയോ!! കറുപ്പിൽ ഹോട്ട് ലുക്കിൽ തിളങ്ങി ഇനിയ..’ – ഫോട്ടോസ് കാണാം

മലയാളത്തിൽ ചെറിയ ചെറിയ സിനിമകളിൽ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഇനിയ. മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഇനിയ 2005-ലെ മിസ് ട്രിവാൻഡ്രം പട്ടം നേടിയ താരമാണ്. അതിന് ശേഷമാണ് ഇനിയ സിനിമയിലേക്ക് വരുന്നത്. മലയാളത്തിൽ ആദ്യം അഭിനയിച്ച സിനിമകൾ ഒന്നും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നില്ല.

പക്ഷേ തമിഴിൽ വാഗായ് സൂടാ വാ എന്ന തമിഴ് ചിത്രത്തിൽ മഥി എന്ന കഥാപാത്രം അവതരിപ്പിച്ച് തമിഴ് പ്രേക്ഷകരുടെ പ്രീതി നേടാൻ താരത്തിന് സാധിച്ചു. തമിഴ് നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള ആ വർഷത്തെ സംസ്ഥാന അവാർഡും ഇനിയയെ തേടിയെത്തി. തമിഴിൽ കൂടുതലും നാടൻ വേഷങ്ങളാണ് ഇനിയ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിൽ ഇടയ്ക്കിടെ ചില സിനിമകളിൽ താരം അഭിനയിച്ചു.

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ ബാർ ഡാൻസറായി ഒരു ഗാന രംഗത്തിൽ വന്ന ശേഷമാണ് ഇനിയ ഗ്ലാമറസ് വേഷത്തിലും തിളങ്ങുമെന്ന് പ്രേക്ഷകർക്ക് മനസ്സിലായത്. പിന്നീട് മലയാളത്തിൽ നല്ല നായിക വേഷങ്ങളും ഇനിയയെ തേടിയെത്തി. മലയാളത്തിലും തമിഴിലുമായി ധാരാളം സിനിമകളിലും ഇനിയ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ദ്രോണ എന്ന കന്നഡ സിനിമയാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയത്.

സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ ഞെട്ടിക്കാറുണ്ട് പലപ്പോഴും ഇനിയ. ഇപ്പോഴിതാ ബാഹുബലിയിലെ ദേവസേനയെ പോലെ റാണിയുടെ വേഷത്തിൽ കറുപ്പിൽ തിളങ്ങിയിരിക്കുകയാണ് ഇനിയ. രാധിക ശിവയുടെ ഡിസൈനിങ്ങിലും മേക്കപ്പിലുമാണ് ഇനിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. അർജുൻ ജവാഹറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

CATEGORIES
TAGS