‘പെണ്ണിന്റെ മൊഞ്ചും ചെക്കന്റെ പത്രാസും, ക്യൂട്ട് പ്രണയവുമായി പ്രണവും കല്യാണിയും..’ – വീഡിയോ വൈറൽ
മരക്കാർ സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിച്ചത് പ്രണവിന്റെ അഭിനയത്തെ കുറിച്ചായിരിക്കും. സിനിമയെ കുറിച്ച് പല അഭിപ്രായവും ഉണ്ടായിരുന്നെങ്കിലും പ്രണവിന്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷകർക്ക് ഒറ്റ അഭിപ്രായമേ ഉണ്ടായിരുന്നോള്ളൂ. മികച്ച പ്രകടനമായിരുന്നു പ്രണവ് സിനിമയിൽ കാഴ്ചവച്ചത്. പ്രണവിന്റെ നായികയായി അതിൽ അഭിനയിച്ച കല്യാണിയ്ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്.
പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയിലൂടെ അത് വീണ്ടും യാഥാർഥ്യമാകും. മരക്കാർ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങുകയും അതിലെ പ്രണവിന്റെ മികച്ച പ്രകടനത്തെ കുറിച്ച് പ്രേക്ഷകർക്ക് സംസാരിച്ചിരുന്നു.
ദർശന എന്ന സോങ്ങിന്റെ വീഡിയോ ആയിരുന്നു ആദ്യം പുറത്തുവന്നത്. അതിൽ പ്രണവും നടി ദർശന രാജേന്ദ്രനും ആയിരുന്നു തിളങ്ങിയത്. പിന്നീട് ഹൃദയത്തിന്റെ ആദ്യ ടീസർ വരികയും അതിൽ പ്രണവും കല്യാണിയും ദർശനയെയും ഒരുപോലെ കാണിക്കുകയും ചെയ്തു. ഇപ്പോഴിതാ പ്രണവും കല്യാണിയും ഒരുമിച്ചുള്ള ഒണക്ക മുന്തിരി എന്ന പാട്ട് പുറത്തിറങ്ങിയിക്കുകയാണ്.
ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടതെങ്കിലും പാട്ടിലെ ചില സീനുകളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രണവിന്റെയും കല്യാണിയുടെയും ക്യൂട്ട് പ്രണയ രംഗങ്ങളാണ് ആ സീനുകളിൽ എടുത്തു പറയേണ്ടത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയും വിനീതും ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ദർശന പോലെ തന്നെ ഇതും ഹിറ്റാവുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. അത്രയ്ക്കും മനോഹരമായ വരികളും ഗാനവുമാണ് ഇത്.