‘തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യക്ക് ഒപ്പം ഹണി റോസ്!! തകർപ്പൻ ഡാൻസ് നമ്പറുമായി താരം..’ – വീഡിയോ കാണാം

അഖണ്ഡയ്ക്ക് ശേഷം തെലുങ്ക് സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വീര സിംഹ റെഡഢി. ടൈറ്റിൽ റോളിൽ തന്നെയാണ് ബാലകൃഷ്ണ അഭിനയിക്കുന്നത്. ബ്ലോക്ക് ബസ്റ്ററിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. അടുത്ത വർഷം ജനുവരി 12-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഗോപിചന്ദ് മലിനേനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. കേവലം ഒരു ലിറിക്കൽ വീഡിയോ മാത്രമല്ല, പാട്ടിലെ ചില ഡാൻസ് രംഗങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളികൾക്കും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ ഒരു കാരണമാണ്. മലയാളത്തിലെ ഗ്ലാമറസ് റാണിയായ ഹണി റോറും നടനും സംവിധായകനുമായ ലാലും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട റോളിൽ അഭിനയിക്കുന്നുണ്ട്.

ഇപ്പോൾ ഇറങ്ങിയ പാട്ടിന്റെ ലിറിക്കൽ വീഡിയോയിൽ ഹണി റോസിനെയും കാണാൻ പറ്റും. ഹണി റോസും ബാലകൃഷ്ണയും ചന്ദ്രിക രവിയുമാണ് പാട്ടിൽ നൃത്തം ചെയ്യുന്നത്. വീഡിയോ ബാലയ്യ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒമ്പത് വർഷങ്ങൾക്ക് ശേഷം ഹണി റോസ് വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത്. അതും അവിടുത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാൾക്കൊപ്പം.

‘മാ ബാവ മനോഭാവലു’ എന്ന ഗാനത്തിന്റെ വരികളാണ് ഇറങ്ങിയത്. തമൻ എസിന്റെ സംഗീതത്തിൽ സാഹിതി ചഗാണ്ടി, സത്യ യാമിനി, രേണു കുമാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവീൻ യെർനേനിയും രവി ശങ്കർ യാളമഞ്ചീലിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ, വരലക്ഷ്മി ശരത് കുമാർ, ദുനിയാ വിജയ് തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.