‘ഇറ്റലിയിൽ ചുറ്റിക്കറങ്ങി ലേഡി സൂപ്പർസ്റ്റാർ!! മഞ്ജുവിന് ഒപ്പമുള്ളത് ആരാണെന്ന് കണ്ടോ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ്‌ മഞ്ജു വാര്യർ. കരിയറിന്റെ രണ്ട് ഘട്ടങ്ങളിലും മലയാളികൾ ഇരുകൈകളോടും സ്വീകരിച്ച മഞ്ജുവിന്റെ വിശേഷങ്ങൾ എന്നും അറിയാൻ ഏറെ താല്പര്യം കാണിച്ചിട്ടുളളവരാണ്.അതുകൊണ്ട് തന്നെയാണ് മലയാളികൾ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്. സ്ത്രീപക്ഷ സിനിമകൾ തിയേറ്ററിൽ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുന്നത് കൊണ്ടാണ് ആ പേര് മഞ്ജുവിന് വീണത്.

മഞ്ജു ഓരോ വർഷം കഴിയുംതോറും സിനിമയിൽ കൂടുതൽ തിളങ്ങി കൊണ്ടിരിക്കുകയാണ്. 2014-ൽ മഞ്ജു സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചു, അത് മഞ്ജു ആദ്യം അഭിനയിച്ച നാല് വർഷങ്ങളിൽ ഉണ്ടാക്കിയ ഓളം കൊണ്ടുകൂടിയാണ്. തിരിച്ചുവരവിലാണ് മഞ്ജുവിന് ലേഡി സൂപ്പർസ്റ്റാർ എന്ന ആളുകൾ വിശേഷിപ്പിക്കാൻ തുടങ്ങിയത്. തമിഴിലും തിരിച്ചുവരവിൽ അഭിനയിച്ചു മഞ്ജു.

മോഹൻലാലിന് ഒപ്പം അദ്ദേഹത്തിന്റെ നായികയായി നിരവധി സിനിമകളിലാണ് മഞ്ജു അഭിനയിച്ചത്. ഹിറ്റ് കോംബോയായി മഞ്ജുവും മോഹൻലാലും മാറുകയും ചെയ്തു. ദിലീപുമായുള്ള വിവാഹ ബന്ധവും പിന്നീട് സംഭവിച്ച വേർപിരിയലുമെല്ലാം ഒരു സ്ത്രീയെന്ന നിലയിൽ മഞ്ജുവിനെ തളർത്തിയെങ്കിലും സിനിമകളിൽ മഞ്ജു കൂടുതൽ സജീവമായതോടെ അതെല്ലാം മാറി കരുത്തുറ്റ അഭിനയത്രിയായി മാറി.

മഞ്ജു വാര്യർ തന്റെ സിനിമയിലെ ഉറ്റ സുഹൃത്തുകൾക്ക് ഒപ്പം അവധി ആഘോഷിക്കാൻ ഇറ്റലിയിൽ ആണ്. രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ആർ.ജെ മിഥുൻ എന്നിവർക്ക് ഒപ്പമാണ് മഞ്ജു അടിച്ചുപൊളിക്കുന്നത്. അവർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളോടൊപ്പം തന്നെ താരം ഒറ്റയ്ക്ക് കട്ട സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസും പങ്കുവച്ചിട്ടുണ്ട്. ഇറ്റലിയിലെ റോമിൽ നിന്നുള്ള ഫോട്ടോസാണ് മഞ്ജു പോസ്റ്റ് ചെയ്തത്.