December 4, 2023

‘ഉദ്‌ഘാടന റാണിയായി വീണ്ടും തിളങ്ങി ഹണി റോസ്, കോട്ടയത്തെ കുലുക്കിമറിച്ച് താരം..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ അഭിനയിക്കുന്നവർ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും. അവാർഡ് നൈറ്റുകൾക്കും രാഷ്ട്രീയ പൊതുപരിപാടികൾക്കും പുറമേ ഇവരെ പ്രേക്ഷകർക്ക് നേരിൽ കാണാൻ സാധിക്കുന്ന ഒരു സന്ദർഭം എന്ന് പറയുന്നത് ഉദ്‌ഘാടന വേദികളാണ്. ഉദ്‌ഘാടനത്തിന് താരങ്ങൾ എത്തുമ്പോൾ അവിടെ തടിച്ചുകൂടുന്ന ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസുകാരും പാടുപ്പെടാറുണ്ട്.

അടുത്തിടെ മലയാളികൾക്ക് ഉദ്‌ഘാടന വേദികളിൽ ഏറ്റവും കാണുന്ന ഒരു മുഖം നടി ഹണി റോസിന്റെയും അതുപോലെ ബിഗ് ബോസ് താരമായി റോബിൻ രാധാകൃഷ്ണന്റേയുമാണ്. ഇരുവരും വരുമ്പോൾ അവിടെ കാണാനും ആളുകൾ കൂടാറുണ്ട്. സൂപ്പർസ്റ്റാറുകൾ വരുമ്പോൾ ആളുകൾ കൂടുന്നത് പതിവാണ്. അവരെപ്പോലെ തന്നെയാണ് ഇപ്പോൾ ഹണി റോസും റോബിൻ രാധാകൃഷ്ണനും.

അപ്പോൾ ഇവർ രണ്ട് പേരുകൂടി വന്നാലുള്ള അവസ്ഥ എന്തായിരിക്കും? അതെ!! ഹണി റോസും റോബിൻ രാധാകൃഷ്ണനും ഒരുമിച്ച് ഒരു ഉദ്‌ഘാടന വേദിയിൽ എത്തിയിരിക്കുകയാണ്. കോട്ടയത്തെ ഒരു സലൂണിന്റെ ഉദ്‌ഘാടനത്തിനാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഹണി റോസ് കട്ട സ്റ്റൈലിഷ് ലുക്കിൽ എത്തിയപ്പോൾ റോബിനും പൊളി ലുക്കിൽ തന്നെയാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

അതിശക്തമായ മഴയെ വകവെക്കാതെയാണ് ജനങ്ങൾ ഇരച്ചെത്തിയത്. ഷിക്കു, ജോബി മാത്യു, നിഥിൻ എന്നിവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ തിയേറ്ററുകളിൽ ഈ ആഴ്ചയാണ് എത്തുന്നത്. ബ്ലോക്ക് ബസ്റ്ററായ പുലിമുരുകന് ശേഷം മോഹൻലാൽ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മോൺസ്റ്റർ.