‘സ്റ്റേജ് ഇളക്കിമറിച്ച് ചേച്ചിയുടെ കിടിലൻ ഡാൻസ്! വെറൈറ്റി ലുക്കിൽ നടി ഹണി റോസ്..’ – വീഡിയോ വൈറൽ

കേരളത്തിൽ ഇപ്പോൾ ഒരു ഉദ്‌ഘാടനം നടന്നാൽ അവിടെ മുഖ്യാതിഥിയായി നടി ഹണി റോസ് അല്ലാതെ മറ്റൊരാളെ കൂടുതലായി കാണാൻ സാധിക്കുകയില്ല. എവിടെ നോക്കിയാലും ഹണി റോസിന്റെ ഉദ്‌ഘാടന വീഡിയോസാണ് വരാറുള്ളത്. എവിടെയൊക്കെ വച്ച് നടത്തിയാലും അവിടെയൊക്കെ ഹണിയെ കാണാൻ ആയിരങ്ങൾ എത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് ഹണിയ്ക്ക് ധാരാളം ഉദ്‌ഘാടനങ്ങൾ കിട്ടുന്നത്.

ഒരുപക്ഷേ ഒരു സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ ജനപിന്തുണയാണ് ഹണി ഇതിലൂടെ നേടിയെടുക്കുന്നത്. ഒരു സ്ഥലത്ത് വന്ന ലുക്കിൽ മറ്റൊരു സ്ഥലത്ത് പോകാറില്ല. അതും ഹണിയുടെ മാത്രം ഒരു പ്രതേകതയാണ്. സിനിമ മേഖലയിൽ ഹണിയെ പോലെ ഇത്രയും സജീവമായി ജനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്ന ഒരാളില്ല എന്നും പറയേണ്ടി വരും. വളരെ കുറച്ച് സിനിമകൾ മാത്രമാണ് താരം ചെയ്യുന്നത്.

അന്യഭാഷകളിൽ നിന്ന് ഇതുമൂലം ഹണിക്ക് അവസരങ്ങൾ വരുന്നുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ റാണി എന്ന ചിത്രമാണ് ഹണിയുടെ അവസാനം റിലീസായത്. ഇനി പാൻ ഇന്ത്യ ചിത്രമായി ഇറങ്ങുന്ന റേച്ചലാണ് വരാനുള്ളത്. ഹണി തന്നെ ടൈറ്റിൽ റോളിൽ എത്തുന്ന ആ സിനിമ അഞ്ച് ഭാഷകളിൽ ഇറങ്ങുമെന്നാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ തിരക്കുകൾക്ക്‌ ഇടയിലും ഹണി ഉദ്‌ഘാടനങ്ങൾ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഇരിഞ്ഞാലക്കുടയിൽ പുതിയതായി ആരംഭിച്ച ജിമിന്റെ ഉദ്‌ഘാടനത്തിനാണ് ഹണി എത്തിയത്. ഇരിഞ്ഞാലക്കുടയിലെ മാക്സ് വെൽ വെൽനെസ് എന്ന ഫിറ്റ്‌നെസ് സെന്ററിന്റെ ആരംഭ ദിവസമാണ് ഹണി എത്തിയത്. ഹണിയെ കാണാൻ വേണ്ടി നിരവധി പേരാണ് എത്തിയത്. കറുപ്പ് സ്കിൻ ഫിറ്റായിട്ടുള്ള പാന്റും ചുവന്ന ബനിയൻ ടൈപ്പ് ടോപ്പും ധരിച്ചാണ് ഹണി എത്തിയത്. ഇതിന്റെ വീഡിയോ ഹണി തന്നെ പങ്കുവച്ചിട്ടുമുണ്ട്.