‘എന്ത് കോവിലകത്തെ തമ്പുരാട്ടിയാണോ എന്തോ! അഴകിന്റെ പര്യായമായി നടി ഹണി റോസ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഒരു സമയത്ത് പല നടിമാരും ചെയ്യാൻ മടിച്ച ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച് ജനമനസ്സുകളിൽ ഇടംനേടിയ നടിയാണ് ഹണി റോസ്. ട്രിവാൻഡ്രം ലോഡ്ജ് പോലെയുള്ള സിനിമകളിൽ വേഷം ചെയ്യാൻ ഏതൊരു നടിയും ഒന്ന് മടിക്കുമെന്നുള്ളത് സത്യമാണ്. ആ റോളിൽ ഹണി റോസ് അതിഗംഭീരമായി അഭിനയിച്ച് പ്രേക്ഷകരുടെ കൈയടിയും നിരവധി ആരാധക ഹൃദയങ്ങളുമാണ് താരം സ്വന്തമാക്കിയത്.

2005-ൽ പതിനാറാം വയസ്സിലാണ് ഹണി ആദ്യമായി അഭിനയിക്കുന്നത്. മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന സിനിമയിലാണ് ഹണി ആദ്യമായി അഭിനയിച്ചത്. ട്രിവാൻഡ്രം ലോഡ്ജിന് ശേഷമാണ് ഹണിക്ക് ഗംഭീര റോളുകൾ ലഭിക്കാൻ തുടങ്ങിയത്. മോഹൻലാൽ സിനിമകളിൽ നിരവധി തവണ ഹണി അഭിനയിച്ചു. ഈ അടുത്തിടെയിറങ്ങിയ റാണി എന്ന സിനിമയിലാണ് ഹണി അവസാനമായി അഭിനയിച്ചിരിക്കുന്നത്.

സിനിമയ്ക്ക് പുറത്ത് ഉദ്‌ഘാടനം ചെയ്ത ഹണി ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. ഉദ്‌ഘാടന റാണി എന്ന വിളിപ്പേര് പോലും ഹണിക്ക് വന്നിട്ടുണ്ട്. ഹണിയുടെ പാൻ ഇന്ത്യ ചിത്രമായ റേച്ചലിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യാറുള്ള ഹണിയുടെ പുതിയ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബൽജിത്ത് എടുത്ത ഫോട്ടോഷൂട്ട് വീഡിയോയാണ് ഇത്.

ഒരു കോവിലകത്തെ തമ്പുരാട്ടിയുടെ ലുക്കിലാണ് ഹണി ഷൂട്ട് ചെയ്തിരിക്കുന്നത്. രാഹുൽ നമോയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. “ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടായിരിക്കണം ഞാനിപ്പോൾ ഈ വീഡിയോ ഒരു 5 പ്രാവശ്യം കണ്ടത്..”, ഇതായിരുന്നു ഒരു ആരാധകന്റെ വീഡിയോയുടെ താഴെയുള്ള കമന്റ്. ‘യഥാർത്ഥ കർവുള്ള സുന്ദരി കുട്ടി, തീപിടിപ്പിക്കുന്ന ഹണി’, നടി പ്രാചി ടെഹ്‌ലൻ വീഡിയോ കണ്ട് പ്രതികരിച്ചു.