2005-ൽ വിനയൻ സംവിധാനം ചെയ്ത പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറക്കിയ ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഹണി റോസ്. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം അഭിനയിച്ച് 2012-2013 കാലഘട്ടം മുതൽ കൂടുതലായി മലയാളത്തിൽ മാത്രം ശ്രദ്ധകൊടുത്ത് അഭിനയിക്കുന്ന ഒരാളുകൂടിയാണ് ഹണി റോസ്.
ഇന്ന് ഹണി റോസ് മലയാളത്തിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ജയസൂര്യക്ക് ഒപ്പമുള്ള ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണി റോസിന്റെ സിനിമ ജീവിതം മാറ്റിമറിച്ചത്. പിന്നീട് ഇങ്ങോട്ട് ഒരുപാട് നല്ല കഥാപാത്രങ്ങൾ ഹണി റോസിനെ തേടിയെത്തി. ഹോട്ടൽ കാലിഫോർണിയ, ദൈവത്തിന്റെ സ്വന്തം ക്ലിറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്.സ്, ഇട്ടിമാണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട് താരം.
വരാൽ, മോൺസ്റ്റർ എന്നിവയാണ് ഹണി റോസിന്റെ ഇനി പുറത്തിറങ്ങാനുളള സിനിമകൾ. ഇത് കൂടാതെ തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഹണി റോസ്. മറ്റു നായികനടിമാരിൽ നിന്ന് ഹണി റോസിനെ വ്യത്യസ്തയാകുന്നത് മേക്കപ്പ് ഇടാതെയുള്ള ചിത്രങ്ങളാണ് താരം കൂടുതലായി പങ്കുവെക്കുന്നത്.
ഇപ്പോഴിതാ ഇടുക്കിയിലെ ഒരു മലമുകളിൽ നിന്നുള്ള ഒരു വീഡിയോയും ഫോട്ടോസും ആരാധകരുമായി ഷെയർ ചെയ്തിരിക്കുകയാണ് ഹണി റോസ്. നാച്ചുറൽ ബ്യൂട്ടി എന്നാണ് ആരാധകർ വീഡിയോയുടെ താഴെ ഇട്ടിരിക്കുന്ന കമന്റുകൾ. മേക്കപ്പിടാതെ ഇത്ര ലുക്കുള്ള നടി വേറെയില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. താരത്തിന് ഏത് ടൈപ്പ് ഡ്രെസ്സും ചേരുമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.