December 10, 2023

‘മലയാളത്തിന്റെ റോസ് ബ്യൂട്ടി!! അതീവ ഗ്ലാമറസ് ലുക്കിൽ വീണ്ടും നടി ഹണി റോസ്..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഴങ്ങി കേൾക്കുന്നതും തരംഗമായി കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു പേരാണ് നടി ഹണി റോസിന്റേത്. എവിടെ നോക്കിയാലും ഹണി റോസ് മയമായിരുന്നു സോഷ്യൽ മീഡിയയിൽ. ഒരുപക്ഷേ ഹണി റോസ് സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ പ്രശസ്തിയും പിന്തുണയുമെല്ലാം കിട്ടിയത് ഇതിലൂടെയാണെന്ന് പറയേണ്ടി വരും.

ഒരു മാസത്തിനിടയിൽ ഹണി റോസ് പങ്കെടുത്ത പൊതുപരിപാടികളിലെയും അതുപോലെ കടകളുടെ ഉദ്‌ഘാടന ചടങ്ങുകളുടെയും വേദികളിലേക്ക് സുന്ദരിയായി എത്തുമ്പോൾ അതിന്റെ വീഡിയോസ് ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും നിമിഷ നേരംകൊണ്ട് വൈറലായി മാറുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവിലായി കാസർഗോഡ് എൽ.ജി ഷോറൂം ഉദ്‌ഘാടനത്തിനാണ് ഹണി റോസ് എത്തിയത്.

പേരുപോലെ തന്നെ റോസ് ഡ്രെസ്സിൽ ആരാധകരെ മയക്കി താരം എത്തിയപ്പോൾ തടിച്ചുകൂടിയ കാണികളെ കൈയിലെടുത്ത ശേഷമായിരുന്നു മടങ്ങിയത്. അന്ന് പങ്കെടുക്കാൻ എത്തിയിയപ്പോഴുള്ള അതെ റോസ് ഡ്രെസ്സിലുള്ള ഒരു വീഡിയോ ഹണി റോസ് ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. സ്റ്റുഡിയോ നെക്സ്റ്റ് ഫ്രെയിം ആണ് വീഡിയോ എടുത്തിരിക്കുന്നത്. ഹണിയെ കാണാനും റോസ് ബ്യൂട്ടിയെ പോലെയുണ്ടെന്ന് ആരാധകരും പറയുന്നു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

മലയാളികളുടെ സണ്ണി ലിയോൺ എന്നാണ് താരത്തിനെ മലയാളികൾ വിളിക്കുന്നത് ഇപ്പോൾ. അതെ സമയം ഹണി റോസിന്റെ ഇനി ഇറങ്ങാനുള്ള സിനിമ മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ്. ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തുമെന്ന പ്രതീക്ഷിക്കുന്ന ചിത്രമാണ് ഇത്. അതുപോലെ ഹണി റോസ് തെലുങ്കിൽ വീണ്ടും അഭിനയിക്കുന്ന ചിത്രത്തിൽ സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയാണ് നായകൻ.