‘നീല സാരിയിൽ ശാലീന സുന്ദരിയായി നടി മാൻവി സുരേന്ദ്രൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുന്ന ഒരുപാട് താരങ്ങൾ മലയാള ടെലിവിഷൻ രംഗത്തുണ്ട്. ഒരുപക്ഷേ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ സ്വീകാര്യത ചില സീരിയൽ താരങ്ങളും ലഭിക്കാറുണ്ട്. പലർക്കും സിനിമയിലേക്കുള്ള ചവിട്ടുപടി കൂടിയാണ് സീരിയലുകൾ. സ്വാസിക പ്രധാന വേഷത്തിൽ എത്തി, സൂപ്പർഹിറ്റായി മാറിയ സീരിയലായിരുന്നു സീത.

മൂന്ന് സീസണുകൾ തന്നെയുണ്ടായിരുന്ന ഒരു സീരിയൽ കൂടിയായിരുന്നു ഇത്. പ്രേക്ഷകരുടെ ആവശ്യപ്രകാരമായിരുന്നു മൂന്ന് സീസൺ അവർ ആരംഭിച്ചത് തന്നെ. പക്ഷേ അത് വളരെ കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. സീത സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമായിരുന്നു നടി മാൻവി സുരേന്ദ്രൻ. ശ്രുതി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

സീരിയലിൽ വില്ലത്തി റോളുകളിലാണ് മാൻവി അഭിനയിച്ചിട്ടുള്ളതെങ്കിലും യഥാർത്ഥ ജീവിതത്തിൽ മാൻവി വളരെ പാവമൊരു കുട്ടിയാണ്. ഷെർലോക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ, മിസ്സിസ് ഹിറ്റ്ലർ തുടങ്ങിയ പരമ്പരകളിലൂടെ കൂടുതൽ മനസ്സുകളിലേക്ക് ഇടംപിടിച്ച മാൻവി സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ ധാരാളം ആരാധകരെയും സ്വന്തമാക്കി.

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം വളരെ സജീവമായി നിൽക്കുന്ന മാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. സാരിയിൽ അതി സുന്ദരിയായി പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുള്ള മാൻവി, നീല സാരിയുടുത്ത് ആരാധകരുടെ മനം കവർന്ന ലുക്കിലാണ് ഈ തവണ തിളങ്ങിയത്. കോമോ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അയൻ ഡേ ഫാബാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.


Posted

in

by