ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് നിന്നും മലയാള സിനിമയിലെ നായികനിരയിലേക്ക് എത്തിയ താരമാണ് നടി ഹണി റോസ്. വിനയൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച പുതുമുഖ നായികയായ ഹണി അദ്ദേഹത്തിന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിക്കുന്നത്. പിന്നീട് അന്യഭാഷകളിലേക്ക് പോയ ഹണി, 2011-ൽ വീണ്ടും മലയാളത്തിലേക്ക് എത്തുകയും ശേഷം മലയാളത്തിൽ നിറസാന്നിദ്ധ്യമായി മാറുകയും ചെയ്തു.
ഇപ്പോഴും വളരെ സജീവമായി നിൽക്കുന്ന ഹണി റോസ്, സിനിമയിൽ അഭിനയത്തിനേക്കാൾ ഒരുപക്ഷേ ശ്രദ്ധ പിടിച്ചുപറ്റിയത് ഉദ്‌ഘാടനങ്ങളിലൂടെയാണ്. കേരളത്തിന് അകത്തും പുറത്തും എന്തിന് വിദേശത്ത് വരെ ഉദ്‌ഘാടനം ചെയ്യാൻ വേണ്ടി ഹണി റോസ് പോയിട്ടുണ്ട്. അതിൽ തന്നെ അയർലൻഡിൽ പോയതൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴും ഹണി ഉദ്‌ഘാടനം ചെയ്യുന്നത് തുടരുന്നു.
ഇപ്പോഴിതാ പാലക്കാട് ഹണി റോസ് എത്തിയപ്പോഴുള്ള ഫോട്ടോസും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. റോസ് നിറത്തിലെ ഗൗൺ ധരിച്ച് പതിവ് പോലെ ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് ഹണി എത്തിയത്.ഹണിയെ കാണാൻ നിരവധി ജനങ്ങളാണ് അവിടെ എത്തിയത്. എല്ലാവരോടും സംസാരിച്ചും നൃത്തം ചെയ്തും ഗ്രൂപ്പ് സെൽഫി എടുത്ത ശേഷമാണ് ഹണി അവിടെ നിന്ന് പോയത്.
View this post on Instagram
ശ്രെഷ്ഠ മേക്കപ്പാണ് ഹണിയ്ക്ക് ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ വേണ്ടി മേക്കപ്പ് ചെയ്തത്. ബൽജിത്ത് ബിഎം എടുത്ത ഫോട്ടോസ് ആണ് ഹണി പോസ്റ്റ് ചെയ്തിട്ടുള്ളത്. എഎം ഫോട്ടോഗ്രാഫി എടുത്ത വീഡിയോയും ഹണി പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഫോട്ടോസും വീഡിയോയും വൈറലായി മാറി. റേച്ചൽ, തേരി മേരി എന്നിവയാണ് ഇനി ഹണി റോസിന്റെ വരാനുള്ള സിനിമകൾ. കഴിഞ്ഞ വർഷം രണ്ട് സിനിമകൾ മാത്രമാണ് ഹണിയുടെ ഇറങ്ങിയത്.