വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി വളർന്ന ഒരാളാണ് നടി ഹണി റോസ്. ചെറിയ താരങ്ങളുടെ നായികയായി തുടങ്ങിയ ഹണി റോസ് ഇന്ന് സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങി നിൽക്കുന്ന സമയമാണ്. ഈ അടുത്തിടെ തെലുങ്കിൽ ബാലകൃഷ്ണ നായകനായ ചിത്രത്തിൽ ഹണി റോസ് ഒരു പ്രധാന റോൾ ചെയ്തിരുന്നു.
ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും തെലുങ്കിൽ ചെയ്ത ഒരു സിനിമയായിരുന്നു ഇത്. ബാലയ്യയുടെ ഏറ്റവും വലിയ ഹിറ്റ് സിനിമയായി അത് മാറുകയും ഹണി റോസിനെ തന്റെ അടുത്ത പടത്തിലും ഉൾപ്പെടുത്തുമെന്ന് പറഞ്ഞെന്നുള്ള വാർത്തകളുമൊക്കെ വന്നിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ വിജയാഘോഷ പാർട്ടിയും നടന്നിരുന്നു. മോൺസ്റ്ററാണ് മലയാളത്തിലെ ഹണിയുടെ അവസാനം ഇറങ്ങിയ ചിത്രം.
അഭിനയത്രി എന്നത് പോലെ തന്നെ ഒരു ബിസിനസുകാരി കൂടിയാണ് ഹണി. സ്വന്തം പേരിൽ ഹണി ബ്യൂട്ടി പ്രൊഡക്ടുകൾ ഇറക്കുന്നുമുണ്ട്. അതുപോലെ അഭിനയത്തോടൊപ്പം തന്നെ ഹണി റോസ് ഉദ്‌ഘാടന ചടങ്ങുകളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. അതിന്റെയൊക്കെ വീഡിയോസ് ഒരുപാട് തവണ വൈറലാവുകയും ഹണിക്ക് അതിന്റെ പേരിൽ ഒരുപാട് രസകരമായ ട്രോളുകളും ലഭിച്ചിരുന്നു.
View this post on Instagram
ഹണി തന്നെ അത് പങ്കുവച്ചിട്ടുമുണ്ട്. ഷിക്കു ജെ എന്ന ഫോട്ടോഗ്രാഫർ എടുത്ത ഹണിയുടെ ഏറ്റവും പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്രേഷ്ട മേക്കപ്പാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത്രയും ശരീര സൗന്ദര്യമുള്ള നടി മലയാളത്തിൽ വേറെയുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്തിന് നോർത്ത് ഇന്ത്യയിൽ പോലെ ഹണിക്ക് ആരാധകരുണ്ടെന്ന് കമന്റ് ബോക്സിൽ നിന്ന് വ്യക്തമാണ്.