‘ഇതാണോ നൻപകൽ നേരത്ത് മയക്കം!! ബാലിയിൽ ചുറ്റിക്കറങ്ങി നടി റെബ മോണിക്ക..’ – ഫോട്ടോസ് വൈറൽ

‘ഇതാണോ നൻപകൽ നേരത്ത് മയക്കം!! ബാലിയിൽ ചുറ്റിക്കറങ്ങി നടി റെബ മോണിക്ക..’ – ഫോട്ടോസ് വൈറൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച് തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് നടി റെബ മോണിക്ക ജോൺ. വളരെ കുറച്ച് സീനുകളിൽ മാത്രമാണ് റെബ അഭിനയിച്ചിരുന്നത്. തൊട്ടടുത്ത ചിത്രത്തിൽ തന്നെ മുഴുനീള നായികാ കഥാപാത്രം ചെയ്തു.

നീരജ് മാധവ് നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് റെബ നായികയായത്. തമിഴിൽ ജാറുഗണ്ടി എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അവിടെയും തുടക്കം കുറിച്ചു. പക്ഷേ അവിടെ അതിനേക്കാൾ ആരാധകരെ നേടിയെടുത്തത് വിജയ് ചിത്രമായ ബിഗിലിൽ അഭിനയിച്ച ശേഷമാണ്. മിഖായേൽ, ഫോറൻസിക് എന്നീ സിനിമകളിലും മലയാളത്തിൽ റെബ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം റെബ തന്റെ ഏറെ നാളത്തെ സുഹൃത്തായ ജോയിമോൻ ജോസഫുമായി വിവാഹിതയാവുകയും ചെയ്തു. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന ഒരു മലയാളിയാണ് റെബ. മോഡലിംഗ് ചെയ്തിരുന്ന റെബ മഴവിൽ മനോരമയിലെ മിടുക്കി എന്ന ഷോയിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തിരുന്നു. അതിൽ നിന്നുമാണ് റെബയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

ഇന്തോനേഷ്യയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് റെബ ഇപ്പോൾ. അവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ റെബ പങ്കുവച്ചിട്ടുമുണ്ട്. ഈ കൂട്ടത്തിൽ കണ്ണടച്ച് ഉറങ്ങുന്ന ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്. ഇതാണോ നൻപകൽ നേരത്ത് മയക്കം എന്നാണ് ആരാധകർ ചോദിക്കുന്നത്. ബാലിഉൾപ്പടെയുള്ള സ്ഥലങ്ങൾ റെബ പോവുകയും ചെയ്തിട്ടുണ്ട്. ന്യൂ ഇയർ ആഘോഷിക്കാനും റെബയും ഭർത്താവും പോയത് ഇവിടെ തന്നെയായിരുന്നു.

CATEGORIES
TAGS