‘ദളപതി 67-ൽ റീൽസ് താരം അമല ഷാജിയും? തമിഴ് നാട് ഇളക്കിമറിക്കുമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദളപതി 67(ഒഫീഷ്യൽ പേര് ഇട്ടിട്ടില്ല). വിക്രമിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ഒരു സിനിമയായിരിക്കും ദളപതി 67 എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു മിക്ക ഭാഷകളിൽ നിന്നും താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളികൾക്ക് ഏറെ സന്തോഷിക്കാവുന്ന തികച്ചും അപ്രതീക്ഷിതമായ ഒരു എൻട്രിയും ചിത്രത്തിലുണ്ടെന്ന് പുറത്തുവിട്ടിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റസ് എന്നീ സിനിമകളിലൂടെ പ്രിയങ്കരനായ മാത്യു തോമസ് എന്ന താരമാണ് ദളപതി 67-ൽ അഭിനയിക്കുന്നത്.

സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, പ്രിയ ആനന്ദ്, മൻസൂർ അലിഖാൻ, മിസ്കിൻ, സാൻഡി മാസ്റ്റർ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ പോസ്റ്റർ ഇറക്കി പുറത്തുവിട്ടിരുന്നു. ലോകേഷ്, രതന കുമാർ, ധീരജ് വൈദ്യ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ജനുവരി രണ്ടിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിജയ് ഈ കഴിഞ്ഞ ദിവസമാണ് ജോയിൻ ചെയ്തത്.

അതെ സമയം ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ദളപതി 67-ൽ റീൽസ് താരമായി തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള അമല ഷാജിയും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ന്യൂ ഡൽഹിയിലെ എയർപോർട്ടിൽ ഇരിക്കുന്ന ഫോട്ടോസ് അമല പങ്കുവച്ചിരുന്നു. സിനിമയുടെ ചിത്രീകരണം കാശ്മീരിലേക്ക് പോകാൻ താരങ്ങൾ പോകുന്ന ചിത്രങ്ങൾ നേരത്ത ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അമലയുടെ ഫോട്ടോസ് വരുന്നത്.

തുടർന്ന് ആരാധകരിൽ ചിലർ അമലയും ദളപതി 67-ൽ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ആ കമന്റ് അമല പിൻ ചെയ്‌ത്‌ വെക്കുകയും ചെയ്തു. ഇത് സംശയങ്ങൾ ഇടയാക്കിയത്. “അതു സംഭവിക്കുന്നു..” എന്ന ക്യാപ്ഷനോടെയാണ് അമല ഷാജി ന്യൂ ഡൽഹി എയർപോർട്ടിൽ ഇരിക്കുന്ന ഫോട്ടോസ് പങ്കുവച്ചത്. അമലയുടെ സഹോദരി റീൽസ് താരമായ അമൃതയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമല ചിത്രത്തിലുണ്ടോ എന്നത് എന്തായാലും വരും ദിവസങ്ങളിൽ അറിയാൻ കഴിയും.