‘തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന്..’ – പോസ്റ്റുമായി ഹരീഷ് പേരടി

സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും തുടർന്ന് നടക്കുന്ന ചർച്ചകളുമൊക്കെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത്. തൃശ്ശൂരിൽ ബിജെപി ഒരു സീറ്റ് നേടിയപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഒന്നിൽ അധികം സീറ്റുകൾ നേടിയാൽ അണികളുടെ ആവേശം എന്തായിരിക്കുമെന്നാണ് ഏവരും ചിന്തിക്കുന്നത്. പണ്ട് പരിഹസിച്ചവരെ മുഴുവനും ബിജെപി അനുയായികൾ തിരിച്ചു പരിഹസിക്കുന്നുണ്ട്.

പണ്ട് സുരേഷ് ഗോപിയെ പരിഹസിച്ചവർ പോലും ഇപ്പോൾ പിന്തുണയുമായി രംഗത്ത് വരുന്നുമുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ അദ്ദേഹം ജയിച്ച ദിവസം മുതൽ അഭിനന്ദിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്രമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തതോടെ ഇരട്ടി ആവേശത്തിൽ ആയിരിക്കുകയാണ് സുരേഷ് ഗോപിയെ സ്നേഹിക്കുന്നവരും അദ്ദേഹത്തിന്റെ ആരാധകരും.

ഇപ്പോഴിതാ സിനിമ നടനായ ഹരീഷ് പേരടി കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് പങ്കുവച്ചിരിക്കുന്ന ചെറിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. “തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം.. കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ. പ്രിയപ്പെട്ട സുരേഷേട്ടാ..

നിങ്ങളിലൂടെ ജാതി, മത, രാഷ്ട്രിയ വിത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു.. കേരളത്തിന്റെ വികസന ചരിത്രത്തിൽ “ഓർമ്മയുണ്ടോ ഈ മുഖം” എന്ന കൈയ്യൊപ്പ് ചാർത്താൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ..”, ഇതായിരുന്നു സുരേഷ് ഗോപിക്ക് ഒപ്പം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.