‘രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ അറിയേണ്ടു..’ – രഞ്ജിത്തിന് മറുപടിയുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംവിധായകനായ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ മണ്ടൻ എന്ന് വിളിച്ചത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. സംസ്ഥാന ചലച്ചിത്ര ദാന ചടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റ് നിന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ സംസാരത്തിൽ നിന്ന് ഭീമൻ രഘുവിനെ മണ്ടൻ എന്ന് വിളിച്ചത്.

ഭീമൻ രഘു പണ്ടേയൊരു കോമാളി ആണെന്നും സുഹൃത്തുകൾക്ക് ഇടയിൽ കളിയാക്കി കൊ.ല്ലുന്ന ആളാണെന്നും മസ്സിൽ ഉണ്ടെന്നേയുള്ളു വെറും മണ്ടൻ ആണെന്നുമാണ് രഞ്ജിത്ത് ആ അഭിമുഖത്തിൽ പരിഹരിച്ചുകൊണ്ട് പറഞ്ഞത്. പൊതുവേ ഭീമൻ രഘുവിന് എതിരെ ട്രോളുകൾ ഇടാറുള്ള ആളുകൾ ഇത് ഏറ്റെടുത്ത് വൈറലാക്കി മാറ്റി. ചിലർ സഹപ്രവർത്തകനായിട്ട് കൂടിയും അങ്ങനെ പറഞ്ഞതിന് എതിരെ വിമർശിച്ചു.

ഇപ്പോൾ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഹരീഷിന്റെ തന്റെ പ്രതികരണം അറിയിച്ചത്. “രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജ സദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു.. ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലായെന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി.

സ്വന്തം മണ്ട എങ്ങനെ നിങ്ങളെ സഹിക്കുന്നു.. മണ്ട സലാം..”, ഹരീഷ് പേരടി രഞ്ജിത്ത് പറഞ്ഞതുമായി ബന്ധപ്പെട്ട് വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് കുറിച്ചു. രഞ്ജിത്ത് ഇങ്ങനെ ഒരു “കോ”മഡി ആകും എന്ന് വിചാരിച്ചതെ ഇല്ലയെന്നും ചില പ്രതികരണങ്ങൾ പോസ്റ്റിന് താഴെ വരികയും ചെയ്തിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ കൂടിയായ രഞ്ജിത്ത് വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്നും ചിലർ ഉന്നയിച്ചിട്ടുണ്ട്.