‘പതിനെട്ടിന്റെ നിറവിൽ ഹൻസിക കൃഷ്ണ! കുട്ടിയുടുപ്പിൽ ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

സിനിമ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ ഏറെ താല്പര്യം കണിക്കാറുണ്ട്. അവർ ഭാവിയിൽ സിനിമയിലേക്ക് തന്നെ എത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. തൊണ്ണൂറ് ശതമാനം താരങ്ങളുടെ മക്കളും അവരുടെ പാത പിന്തുടർന്ന് സിനിമയിലെ ഏതെങ്കിലും മേഖലയിൽ തന്നെ എത്താറുമുണ്ട്. സമൂഹ മാധ്യമങ്ങളോട് വരവോടെ ഇവർക്ക് നേരത്തെ തന്നെ ശ്രദ്ധനേടാനും പറ്റാറുണ്ട്.

അതിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെ താരപുത്രന്മാർക്കും പുത്രിമാർക്കും മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടാനും ആരാധകരെ സ്വന്തമാക്കാനും കഴിയാറുണ്ട്. മലയാള സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് കൃഷ്ണ കുമാർ. അദ്ദേഹത്തിന് നാല് പെണ്മക്കളാണ് ഉള്ളതെന്ന് എല്ലാവർക്കും അറിയാം. മൂത്തമകൾ ഇതിനോടകം മലയാള സിനിമയിലെ നായികയായി തിരക്കുള്ള ഒരാളായി മാറി.

മറ്റ് മൂന്ന് മക്കളും മലയാളികൾക്ക് സുപരിചിതരും സമൂഹ മാധ്യമങ്ങളിൽ ആരാധകരുള്ളവരുമാണ്. കൂട്ടത്തിൽ ഏറ്റവും സുന്ദരിയാണെന്ന് പലരും പറയുന്നത് ഏറ്റവും ഇളയമകളായ ഹൻസിക കൃഷ്ണയാണ്. ഹൻസിക ചേച്ചി അഭിനയിച്ച ചിത്രത്തിൽ ചെറുപ്പം അവതരിപ്പിച്ച് കൊണ്ട് ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട്. ഹാൻസികയ്ക്ക് പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കുകയാണ് ഈ കഴിഞ്ഞ ദിവസം.

അച്ഛനും അമ്മയും ചേച്ചിമാരും ഹൻസികയ്ക്ക് ജന്മദിനാശംസകളും നേർന്നിരുന്നു. ജന്മദിനത്തിൽ താൻ ധരിച്ചിരുന്ന ഡ്രസ്സിലുള്ള പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹൻസിക. തിരുവനന്തപുരത്തെ സാന്റിന്നിയുടെ ഡിസൈനിലെ വസ്ത്രമാണ് ഹൻസിക ധരിച്ചിരിക്കുന്നത്. പതിനെട്ടായപ്പോഴേക്കും കൊച്ച് കുറച്ചുകൂടി ഹോട്ട് ലുക്കിലേക്ക് മാറിയല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.