മിമിക്രി കല രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുകയും ബാലതാരമായി അഭിനയിക്കുകയും പിന്നീട് സഹതാര വേഷങ്ങളിലും ഹാസ്യ കഥാപാത്രങ്ങളിലും പ്രധാന വേഷങ്ങളിലും തിളങ്ങി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു താരമാണ് നടൻ ഗിന്നസ് പക്രു. അമ്പിളി അമ്മാവൻ എന്ന സിനിമയിലാണ് പക്രു ആദ്യമായി അഭിനയിക്കുന്നത്, പിന്നീട് ജോക്കർ എന്ന സിനിമയിലൂടെ കോമഡി താരമായി അദ്ദേഹം മാറി.
അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഗിന്നസ് ലോക റെക്കോർഡും അദ്ദേഹം നേടി. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായും പക്രു മറ്റൊരു ചിത്രത്തിലൂടെ ഗിന്നസ് റെക്കോർഡ് നേടിയിട്ടുമുണ്ട്. 2006-ലാണ് പക്രുവിന്റെ വിവാഹം നടക്കുന്നത്. ഗായത്രി മോഹൻ എന്നാണ് ഭാര്യയുടെ പേര്.
രണ്ട് മക്കളാണ് ഉള്ളത്. മൂത്തമകൾ ദീപ്ത ഇളയമകൾ ദ്വിജ കീർത്തി. ഇളയമകൾ ഈ വർഷമാണ് ജനിച്ചത്. രണ്ടാമതും അച്ഛനായ സന്തോഷം പക്രു സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. പിന്നീട് കുഞ്ഞിന്റെ നൂലുകെട്ടും ചോറൂണും ഒക്കെ പക്രു അതിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മൂത്തമകൾ ദീപ്തയുടെ ജന്മദിനമാണ് അറിയിച്ചിരിക്കുന്നത്.
2009-ലാണ് പക്രുവിനും ഗായത്രിയ്ക്കും ദീപ്ത ജനിക്കുന്നത്. മകളുടെ പതിനഞ്ചാം ജന്മദിനമാണ് ഇന്ന്. “പ്രിയപ്പെട്ട മോളുവിന് ഹാപ്പി ബർത്ത് ഡേ, എന്റെ പാപ്പീ..”, എന്ന ക്യാപ്ഷനിൽ എഴുതിയാണ് പക്രു മകൾക്ക് ഒപ്പം ഉള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. പക്രുവിന്റെ ഭാര്യ ഗായത്രിയും മകൾക്ക് ജന്മദിനം ആശംസിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. ‘നിന്നെ മകളായി കിട്ടിയതിൽ ഏറ്റവും ഭാഗ്യം ചെയ്ത അമ്മയാണ്’ എന്നാണ് ഗായത്രി പോസ്റ്റിൽ കുറിച്ചത്.