‘കടുവയ്ക്ക് ഒപ്പം നടി പൂജിത മേനോന്റെ ക്യാറ്റ് വോക്! പട്ടായയിൽ അവധി ആഘോഷിച്ച് താരം..’ – വീഡിയോ വൈറൽ

2013-ൽ പുറത്തിറങ്ങിയ ‘നീ കൊ ഞാൻ ചാ’ എന്ന ന്യൂ ജൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി പൂജിത മേനോൻ. അതിന് ശേഷം നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ പൂജിത അവതരിപ്പിച്ചിട്ടുണ്ട്. കുവൈറ്റിൽ ജനിച്ചുവളർന്ന ഒരാളാണ് പൂജിത. പിന്നീട് കേരളത്തിലേക്ക് എത്തുകയും തൃശ്ശൂരിൽ സ്കൂൾ പഠനം പൂർത്തിയാക്കി ബാംഗ്ലൂരിൽ ഡിഗ്രി ചെയ്തു താരം.

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുകയും പിന്നീട് ടെലിവിഷൻ അവതാരകയായും സീരിയലിൽ അഭിനയിക്കുകയുമൊക്കെ പൂജിത ചെയ്തിട്ടുണ്ട്. എല്ലാത്തിലും മികച്ച പ്രകടനം തന്നെയാണ് പൂജിത കാഴ്ചവച്ചിട്ടുള്ളത്. ഡയർ ദി ഫിയർ എന്ന പ്രോഗ്രാമിൽ മത്സരാർത്ഥി ആവുകയും ചെയ്തിരുന്നു പൂജിത. നിരവധി ടെലിവിഷൻ ചാനലുകളിൽ പല പ്രോഗ്രാമുകളും അവതാരകയായി പൂജിത ചെയ്തിട്ടുണ്ട്.

35-കാരിയായി പൂജിത ഇതുവരെ വിവാഹിതയല്ല. 15-ൽ അധികം സിനിമകളിൽ പൂജിത അഭിനയിച്ചിട്ടുണ്ട്. മരംകൊത്തി, അരികിൽ ഒരാൾ, കൊന്തയും പൂണൂലും, സ്വർണ കടുവ, നീയും ഞാനും, ഓർമ്മകളിൽ, ഉല്ലാസം തുടങ്ങിയ മലയാള സിനിമകളിൽ പൂജിത അഭിനയിച്ചിട്ടുണ്ട്. നല്ലയൊരു നർത്തകി കൂടിയാണ് പൂജിത. ഡാൻസ് വീഡിയോസ് പൂജിത പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്.

ബാങ്കോക്കിലെ പട്ടായയിൽ സുഹൃത്തിന് ഒപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയായിരുന്നു പൂജിത. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പൂജിത ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഒരു കടുവയ്ക്ക് ഒപ്പം ക്യാറ്റ് വോക് നടത്തുന്ന പൂജിതയുടെ ചിത്രങ്ങളും വീഡിയോയുമാണ്. പൂജിതയുടെ ലുക്ക് കാരണം കടുവയെ ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്ന് ചില കമന്റുകളും വന്നിട്ടുണ്ട്.