ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡിങ്. പുതുമുഖങ്ങളെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച ആ സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ആ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഒരുപാട് താരങ്ങളുണ്ട്. അതിൽ തന്നെ നടിമാരിൽ ഇന്ന് ഏറെ തിരക്കുള്ള ഒരാളാണ് നടി ഗ്രേസ് ആന്റണി. ഗ്രേസിന്റെ ആദ്യ സിനിമായിരുന്നു അത്.
ഹാപ്പി വെഡിങ്ങിൽ ടീന എന്ന കഥാപാത്രത്തെയാണ് ഗ്രേസ് അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം ഗ്രേസിന് നിരവധി അവസരങ്ങൾ ലഭിച്ചു. 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റസ് എന്ന സിനിമയിൽ ഫഹദിന്റെ ഭാര്യയുടെ റോളിൽ സിമിയായി തകർത്ത് അഭിനയിച്ചതോടെ ഗ്രേസിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. ഈ തലമുറയിലെ ഉർവശി എന്നാണ് ഗ്രേസിന്റെ ഒരു സിനിമയിലെ പ്രകടനം കണ്ട് നടി പാർവതി വിലയിരുത്തിയത്.
ഈ തലമുറയിലെ യുവനടിമാരിൽ പലർക്കും ചെയ്യാൻ കഴിയാത്ത ഹാസ്യ നായികാ വേഷങ്ങൾ ഗ്രേസ് വളരെ ഭംഗിയായി അവതരിപ്പിക്കാറുണ്ട്. സാറ്റർഡേ നൈറ്റ്, പടച്ചോനെ നിങ്ങൾ കാത്തോളീ തുടങ്ങിയ സിനിമകളിലാണ് ഗ്രേസ് അവസാനമായി അഭിനയിച്ചത്. വിവേകാന്ദൻ വൈറലാണ് എന്ന സിനിമയാണ് ഗ്രേസിന്റെ ഇനി പുറത്തിറങ്ങാനുള്ളത്. സാമൂഹിക മാധ്യമങ്ങളിലും ഗ്രേസ് വളരെ ആക്ടിവ് ആണ്.
തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് ഗ്രേസ് ഇപ്പോൾ യൂറോപ്പിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. ഗ്രേസിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ നിന്നാണ് ഇത് വ്യക്തമാകുന്നത്. അവിടെയുള്ള ഒരു ബീച്ചിൽ നിന്നുള്ള വീഡിയോയിൽ ഗ്ലാമറസായി ഗ്രേസിനെ കാണാൻ സാധിക്കുന്നു. “നിങ്ങളുടെ പാർട്ടിയെക്കാൾ ഞാൻ ചില്ലാണ്..”, എന്ന തലക്കെട്ടോടെയാണ് ഗ്രേസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
View this post on Instagram