‘ഇത്ര മനോഹരമായി പാടുമെന്ന് പ്രതീക്ഷിച്ചില്ല, പൗർണമി തിങ്കളിലെ ഗൗരി കുടുക്കി..’ – വീഡിയോ കാണാം

ഏഷ്യാനെറ്റിലെ പൗർണമി തിങ്കൾ എന്ന സീരിയലിലെ പൗർണമിയെ അത്ര പെട്ടന്ന് ഒന്നും മറക്കാൻ മലയാളികൾക്ക് പറ്റില്ല. 2019-ൽ ആരംഭിച്ച സീരിയൽ 2021 ലോക്ക് ഡൗണിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി നിർത്തിയ സീരിയലാണ്. റേറ്റിംഗിൽ വളരെ മുന്നിൽ നിന്ന് സീരിയലിൽ പൗർണിമയെ അവതരിപ്പിച്ചത് ഗൗരി കൃഷ്ണൻ എന്ന നടിയായിരുന്നു.

ഗംഭീരപ്രകടനമാണ് സീരിയലിൽ പൗർണമി കാഴ്ചവച്ചത്. അടുത്തിടെയായിരുന്നു സീരിയലിലെ ഗൗരിയുടെ സഹതാരമായിരുന്ന വിഷ്ണു വി നായരുടെ വിവാഹം. ഗൗരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ അഭിനയം അല്ലതെ ഗൗരിയുടെ മറ്റൊരു കഴിവ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആരാധകർ ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊന്ന്.

‘അത്താഴ പൂജ കഴിഞ്ഞുവല്ലോ കണ്ണാ.. കൃഷ്ണനാട്ടം കളി തീർന്നുവല്ലോ..’ എന്ന മനോഹരമായ കൃഷ്ണ ഭക്തി ഗാനം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗൗരി പാടി പോസ്റ്റ് ചെയ്യുകയുണ്ടായി. ശരിക്കും ഗൗരി പാടി ആരാധകരെ ഞെട്ടിച്ചു കളഞ്ഞു എന്നുവേണം പറയാൻ. ഇത്ര മനോഹരമായി പാടുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല, ഗൗരി ഒരു കിടിലം പാട്ടുകാരി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

‘അസ്സലായിട്ടുണ്ട് മോളെ..മോളുടെ കണ്ണനോടുള്ള സ്നേഹം നന്നായി അനുഭൂതിയോടെ കേട്ടു.. നല്ല കുട്ടിത്തവുമുണ്ട്.. കണ്ണൻ അനുഗ്രഹിക്കട്ടെ..’, ‘പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടിയെ പ്പോലുണ്ട്.. സൂപ്പർ ഗൗരിക്കുട്ടി..’ എന്നിങ്ങനെ പോകുന്നു വീഡിയോയുടെ താഴെയുള്ള ആരാധകരുടെ കമന്റുകൾ. സീരിയലിന് പുറമേ നിരവധി ടെലിവിഷൻ പരിപാടികളിലും ഗൗരി പങ്കെടുത്തിട്ടുണ്ട്.

View this post on Instagram

A post shared by Gowri M krishnan (@gowri_krishnon)

CATEGORIES
TAGS