നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ പദ്മസൂര്യയും നടി ഗോപിക അനിലും തമ്മിൽ വിവാഹിതരായി. തൃശ്ശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രാവിലെ ഏഴരയോടെ ആയിരുന്നു വിവാഹം നടന്നത്. ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ ഗോവിന്ദിന്റേയും ഗോപികയുടെയും വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തിട്ടുണ്ടായിരുന്നത്.
തൂവെള്ള സാരിയിൽ ഗോപികയും കസവ് മുണ്ടും നേരിയതും ധരിച്ച് ഗോവിന്ദും വിവാഹ ചടങ്ങിന് എത്തിയത്. സിനിമയിലെയും സീരിയലുകളിലെയും സുഹൃത്തുകൾക്ക് വേണ്ടി പ്രതേക വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. അതിന് സൂപ്പർസ്റ്റാർ ഉൾപ്പടെ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വിവാഹത്തിന്റെ ചിത്രങ്ങൾ ഗോവിന്ദും ഗോപികയും ചേർന്ന് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഗോപികയുടെ അനിയത്തി കീർത്തനയും ചടങ്ങളിൽ തിളങ്ങി. ഇരുവർക്കും ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും കമന്റുകൾ ഇടുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഗോപികയും ഗോവിന്ദും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഒക്ടോബർ 22-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വർഷം ജനുവരിയിൽ വിവാഹം ഉണ്ടായിരിക്കുമെന്ന് അന്നേ പുറത്തുവിട്ടിരുന്നു.
മോഹൻലാലിനെ നേരിട്ട് പോയി ഇരുവരും വിവാഹം ക്ഷണിച്ചിരുന്നു. ഗോപിക ഏറെ വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിനെ കാണുന്നതും അത് വളരെ സർപ്രൈസ് ആയിട്ടാണ് ഗോവിന്ദ് ചെയ്തത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത് കൊണ്ട് ഇരുവർക്കും അനുഗ്രഹങ്ങൾ നൽകുകയും ചെയ്തിരുന്നു. മൗസ് ആർട്ട് ഫിലിമാണ് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.