‘ഇത് നമ്മുടെ ഗായിക അമൃത സുരേഷ് തന്നെയാണോ! ഗ്ലാമറസ് ലുക്കിൽ താരം, ഗോപിയേട്ടൻ എവിടെ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത് മലയാളികളുടെ മനസ്സിൽ ഇടം നേടുകയും പിന്നീട് പിന്നണി ഗായികയായി മാറുകയും ചെയ്തയൊരാളാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. അതിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും അമൃതയ്ക്ക് ലഭിച്ചു.

ഷോയിൽ മത്സരാർത്ഥിയായി പങ്കെടുക്കുമ്പോഴാണ് നടൻ ബാല അതിൽ ഗസ്റ്റ് ആയി എത്തുന്നതും അമൃതയെ കാണുന്നത്. അങ്ങനെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആവുകയും വിവാഹിതരാവുകയും ചെയ്തു. ഒരു മകളും ദമ്പതികൾക്ക് ജനിച്ചു. പക്ഷേ പിന്നീട് അമൃതയും ബാലയും തമ്മിൽ വേർപിരിഞ്ഞു. അമൃതയുടെ അനിയത്തി അഭിരാമി ഗായികയും അഭിനയത്രിയുമാണ്. ഇരുവരും ഒരുമിച്ച് ഒരു മ്യൂസിക് ബാൻഡും നടത്തുന്നുണ്ട്.

വിവാഹ മോചിതയായ ശേഷം അമൃത ഏറെ വർഷത്തോളം മകൾക്ക് ഒപ്പം ഒറ്റയ്ക്ക് ആണ് താമസിച്ചിരുന്നത്. അവന്തിക എന്നാണ് മകളുടെ പേര്. കഴിഞ്ഞ വർഷമാണ് അമൃതയും സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തത്. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒന്നിച്ചല്ല എന്നാണ് പുറത്തുവരുന്ന വിവരം. അമൃതയും ഗോപി സുന്ദറും തമ്മിൽ പിരിഞ്ഞു എന്നാണ് പുറത്തു വരുന്നത്.

സമൂഹ മാധ്യമങ്ങളിൽ അതിന് ശേഷവും അമൃത വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിതാ അമൃതയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലായി മാറിയിരിക്കുന്നത്. റിജിൽ കെ എലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ജോബി അഗസ്റ്റിനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. വികാസ് വികെ എസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത് അമൃത തന്നെയാണോ എന്നാണ് ആരാധകരിൽ പലരും ചിത്രങ്ങൾ കണ്ടിട്ട് ചോദിക്കുന്നത്.