‘വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം! അയനിയൂണ് ചടങ്ങിൽ തിളങ്ങി ജിപിയും ഗോപികയും..’ – ഫോട്ടോസ് വൈറൽ

നടനും ടെലിവിഷൻ അവതാരകനായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയായ ഗോപിക അനിലും തമ്മിലുള്ള വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം താരവിവാഹങ്ങളുടെ ഒരു നിര തന്നെയായിരുന്നു. ആദ്യം സുരേഷ് ഗോപിയുടെ മകളുടെ വിവാഹവും അതിന് ശേഷം സിനിമ, സീരിയൽ നടിയായ സ്വാസികയുടെയും സീരിയൽ നടൻ പ്രേം ജേക്കബിന്റെയും വിവാഹവും നടന്നിരുന്നു.

ഇനിയുള്ളത് ഗോവിന്ദിന്റേയും ഗോപികയുടെയും വിവാഹമാണ്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ ‘അയനിയൂണ്’ എന്ന് ചടങ്ങിന്റെ ചിത്രങ്ങൾ ഗോവിന്ദും ജിപിയും ചേർന്ന് സോഷ്യൽ മീഡിയയിൽ പോസോട് ചെയ്തിരിക്കുകയാണ്. ബ്രാഹ്മിണ വിവാഹങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ചടങ്ങാണ് ഇത്.

കല്യാണത്തിന്റെ തലേന്ന് ഉള്ള ഒരു ചടങ്ങ് ചടങ്ങാണ് ഇത്. പെണ്ണ് വീട്ടിലും ചെറുക്കൻ വീട്ടിലും ചിലപ്പോൾ ഇത് നടത്താറുണ്ട്. ഇതിപ്പോൾ അവർ ഒരുമിച്ച് ഒരു വീട്ടിൽ നടത്തിയതായിട്ടാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കാരണം രണ്ടുപേരെയും ഒരുമിച്ച് ചിത്രങ്ങളിൽ കാണാം. പരമ്പരാഗത കുളിയും ഉച്ചഭക്ഷണവും കഴിക്കുന്ന ഒരു പ്രക്രിയയാണ് അയനിയൂൺ. വടക്കൻ കേരളത്തിലാണ് ഈ ചടങ്ങ് കൂടുതലായി കാണാറുള്ളത്.

ദാവണിയിൽ അതിസുന്ദരിയായ ഗോപിക തിളങ്ങിയപ്പോൾ, ജിപിയാകട്ടെ മുണ്ടും നീല കുർത്തയും ധരിച്ചാണ് ചടങ്ങിൽ തിളങ്ങിയത്. മൗസ് ആർട്ട് ഫിലിമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നാളെയാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർ ഏറെ കാത്തിരിക്കുന്നത് ഇരുവരുടെയും വിവാഹ ചിത്രങ്ങൾ കാണാനാണ്. ഗോപിക അഭിനയിച്ചുകൊണ്ടിരുന്ന സാന്ത്വനം സീരിയൽ ഇന്ന് അവസാനിക്കുകയും ചെയ്തു.