‘നടൻ ചിരഞ്ജീവിക്ക് പത്മവിഭൂഷൺ!! നരേന്ദ്ര മോദിജിക്ക് അങ്ങേയറ്റം നന്ദി..’ – കുറിപ്പുമായി മകൻ റാം ചരൺ

പത്മവിഭൂഷൺ ബഹുമതിക്ക് അർഹനായ നടൻ ചിരഞ്ജീവിയെ പ്രശംസിച്ചും അഭിനന്ദിച്ചും ഇന്ത്യാ ഗവൺമെൻ്റിന് നന്ദി പറഞ്ഞും മകനും നടനുമായ റാം ചരണിന്റെ കുറിപ്പ്. പിതാവിനെ പരിഗണിച്ചതിന് നരേന്ദ്രമോദിക്കും ഭാരത് സർക്കാരിനും അങ്ങേയറ്റം നന്ദിയുണ്ടെന്ന് റാം ചരൺ കുറിക്കുകയുണ്ടായി. 40 വർഷമായി കലാരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ചിരഞ്ജീവിക്ക് ഈ ബഹുമതി ലഭിച്ചത്.

“അഭിമാനകരമായ ‘പത്മവിഭൂഷണ് ചിരഞ്ജീവിക്ക് അഭിനന്ദനങ്ങൾ.. ഇന്ത്യൻ സിനിമയ്ക്കും സമൂഹത്തിനും നിങ്ങൾ നൽകിയ സംഭാവനകൾ എന്നെ രൂപപ്പെടുത്തുന്നതിലും എണ്ണമറ്റ ആരാധകരെ പ്രചോദിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിങ്ങൾ ഈ മഹത്തായ രാജ്യത്തിൻ്റെ കുറ്റമറ്റ പൗരനാണ്.. ഈ ബഹുമതിക്കും അംഗീകാരത്തിനും നരേന്ദ്ര മോദിജിയോടും ഇന്ത്യാ ഗവൺമെൻ്റിനോടുള്ള അതിരറ്റ നന്ദി.

എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും അവരുടെ പിന്തുണയ്ക്കും നന്ദി എടുത്തു പറയുന്നു. നിങ്ങളുടെ അർഹമായ ബഹുമതി ഇതാ..”, റാം ചരൺ കുറിച്ചു. നിരവധി പ്രമുഖരാണ് ചിരഞ്ജീവിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ആശംസകളുമായി എത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ജൂനിയർ എൻടിആർ, ഖുശ്‌ബു തുടങ്ങിയവർ ചിരഞ്ജീവിക്ക് ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു.

നേരത്തെ തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാണും അദ്ദേഹത്തെ അഭിനന്ദിച്ച് പോസ്റ്റിട്ടായിരുന്നു. ചിരഞ്ജീവിയുടെയും റാം ചരണിന്റെയും ആരാധകർ ഇതെല്ലാം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. അതേസമയം മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്ക് ഇതുവരെ പത്മവിഭൂഷൺ ലഭിക്കാത്തതിൽ അമർഷവും ചിലർ നൽകിയിട്ടുണ്ട്. ചിരഞ്ജീവിയെക്കാൾ അതിന് അർഹനായ വ്യക്തി മമ്മൂട്ടി ആണെന്നും ചിലർ പ്രതികരിച്ചു.