‘പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി വാനമ്പാടിയിലെ അനുമോൾ..’ – ചിത്രങ്ങൾ പങ്കുവച്ച് ഗൗരി പ്രകാശ്

ടെലിവിഷൻ സീരിയലുകളിലൂടെ വളർന്ന് വരുന്ന താരങ്ങളെ പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. അവർക്ക് ചില സിനിമയിലൊക്കെ ധാരാളം അവസരങ്ങൾ ലഭിക്കാറുണ്ട്. റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന സീരിയലുകളുടെ ഭാഗമാവാൻ സാധിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ടെലികാസ്റ്റ് ചെയ്തിരുന്ന സമയത്ത് റേറ്റിംഗിൽ ഏറെ മുമ്പിൽ നിന്നെയൊരു പരമ്പരയായിരുന്നു 2017-ൽ ഏഷ്യാനെറ്റിലെ വാനമ്പാടി. മൂന്ന് വർഷത്തോളം ആ സീരിയൽ ഉണ്ടായിരുന്നു.

അമ്മയുടെ മരണത്തോടെ തന്റെ അച്ഛനെ തിരഞ്ഞ് പോകുന്ന ഒരു കൊച്ചുകുട്ടിയുടെ കഥ പറയുന്ന സീരിയലായിരുന്നു വാനമ്പാടി. തന്റെ അച്ഛൻ മലയാള സിനിമയിലെ ഒരു പ്രശസ്തനായ ഗായകനാണെന്ന് തിരിച്ചറിയുകയും അതെ കഴിവ് കുട്ടിക്കും കിട്ടുകയും ഒടുവിൽ അച്ഛന്റെ വീട്ടിൽ ആരും അറിയാതെ ഒരു ജോലിക്കാരി കുട്ടിയെപോലെ നിൽക്കുന്നതുമായിരുന്നു വാനമ്പാടി സീരിയലിന്റെ ഇതിവൃത്തം.

സായികിരൺ റാം, ചിപ്പി, സുചിത്ര എന്നിവർക്ക് ഒപ്പം അനുമോൾ എന്ന ബാലതാര വേഷം അവതരിപ്പിച്ചത് ഗൗരി പ്രകാശ് എന്ന താരമായിരുന്നു. ഗൗരി അതിന് മുമ്പ് ഇടവപാതി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. സീരിയലിൽ ശ്രദ്ധനേടിയതോടെ അനുമോൾക്ക് ഒരുപാട് പ്രേക്ഷകരെ ആരാധകരായി കിട്ടി. കുടുംബവിളക്ക് സീരിയലിലും ഗൗരി ഇടയ്ക്ക് അഭിനയിച്ചിരുന്നു. ഇപ്പോൾ പഠനത്തിൽ ശ്രദ്ധകൊടുക്കുകയാണ് താരം.

ഇപ്പോൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗൗരി. മികച്ചയൊരു ഗായിക കൂടിയാണ് ഗൗരി എന്ന എല്ലാവർക്കും അറിയാം. ഒരു സിനിമയിൽ പാടിയിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി ഈ കഴിഞ്ഞ ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. കൂട്ടുകാരികൾക്ക് ഒപ്പമാണ് ഗൗരി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയത്.