‘കോളേജ് ഇളക്കിമറിച്ച് നടി ഗോപിക രമേശ്, മിനി സ്കർട്ടിൽ ഡാൻസ് കളിച്ച് താരം..’ – വീഡിയോ വൈറൽ

‘കോളേജ് ഇളക്കിമറിച്ച് നടി ഗോപിക രമേശ്, മിനി സ്കർട്ടിൽ ഡാൻസ് കളിച്ച് താരം..’ – വീഡിയോ വൈറൽ

വെറും രണ്ട് കോടിയുടെ ബഡ്ജറ്റിൽ ഷൂട്ട് ചെയ്‌ത്‌ 50 കോടിയിൽ അധികം കളക്ഷൻ നേടിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിൽ മാത്യു തോമസ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചത്. സിനിമയുടെ വലിയ വിജയം ഇരുവർക്കും കരിയറിൽ വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കാൻ ഒരു കാരണമായതും പിന്നീട് പ്രേക്ഷകർ കണ്ടതാണ്.

പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഇവർക്ക് മാത്രമല്ല അതിൽ പുതുമുഖങ്ങളായി തിളങ്ങിയവർക്കും അവസരങ്ങൾ ഒരുപാട് ലഭിച്ചിരുന്നു. അതിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയായി അഭിനയിച്ച താരമായിരുന്നു ഗോപിക രമേശ്. പുതുമുഖമായ ഗോപിക സ്റ്റെഫി എന്ന കഥാപാത്രത്തെ അതിമനോഹരമായി തന്നെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഗോപികയ്ക്ക് ആ ഒരറ്റ കഥാപാത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. അതുകൂടാതെ മലയാളത്തിലും തമിഴിലും സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങളും ലഭിച്ചു. ഫോർ എന്ന മലയാള സിനിമയിലും തമിഴിൽ സുഴൽ ദി വോർട്സ് എന്ന വെബ് സീരീസിലും ഗോപിക അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മോഡലിംഗ് രംഗത്തും ഗോപിക സജീവമാണ്.

ഈ കഴിഞ്ഞ ദിവസം ഒരു കോളേജിന്റെ ആർട്സ് ഫെസ്റ്റിവലിന് മുഖ്യാതിഥിയായി എത്തിയിരുന്നത് ഗോപിക രമേശ് ആയിരുന്നു. കറുപ്പ് നിറത്തിലെ മിനി സ്കർട്ട് ധരിച്ച് മലപ്പുറത്തെ പ്രിയദർശിനി കോളേജിൽ എത്തിയ ഗോപികയ്ക്ക് ഗംഭീര സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്. മിനി സ്കർട്ടിൽ തിളങ്ങിയതിന്റെ ഫോട്ടോസ് നടി ഗോപിക തന്നെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS