‘ഫ്ലോറൽ കളർ ഔട്ട്ഫിറ്റിൽ ക്യൂട്ട് ലുക്കിൽ നടി അനിഖ സുരേന്ദ്രൻ, ട്രെൻഡിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. അനിഖ മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്ന ഓ മൈ ഡാർലിംഗ് എന്ന സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24-നാണ് സിനിമയുടെ റിലീസ്. പത്ത് വർഷത്തിൽ അധികമായി സിനിമയിൽ ബാലതാരമായി തിളങ്ങി നിൽക്കുന്ന ഒരാളാണ് അനിഖ.

അതുകൊണ്ട് തന്നെ അനിഖ നായികയായി എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അനിഖ നായികയായും തിളങ്ങുമെന്ന് അവർക്ക് ഉറപ്പാണ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. അനിഖയുടെ ലിപ് ലോക്ക് രംഗങ്ങൾ ഉൾപ്പടെ ട്രെയിലറിൽ ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. അനിഖ ആദ്യമായി നായികയായി നായികയായി അഭിനയിച്ചത് പക്ഷേ തെലുങ്കിലാണ്.

ഈ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ബുട്ട ബൊമ്മ എന്ന സിനിമയിലാണ് അനിഖ ആദ്യമായി നായികയാവുന്നത്. മലയാള ചിത്രമായ കപ്പേളയുടെ തെലുങ്ക് റീമേക്കായിരുന്നു അത്. അനിഖ അഭിനയിച്ച ‘ലവ് ഫുള്ളി യുവേഴ്സ് വേദ’ എന്ന സിനിമയും അനിഖയുടെ ഇറങ്ങുന്നത് ഓ മൈ ഡാർലിംഗിന് ഒപ്പം തന്നെയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അനിഖ ഫോട്ടോഷൂട്ടുകൾ നടത്തുന്നുണ്ട്.

അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചർ ഡിസൈൻ ചെയ്ത ഫ്ലോറൽ നിറത്തിലെ ഔട്ട്.ഫിറ്റിൽ അനിഖ ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പേപ്പറൊൻസിനോ ഫോട്ടോഗ്രാഫിയുടെ അരുൺ മാനുവൽ, ബെൻ ജോസഫ് എന്നിവർ ചേർന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അനിഖയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.