‘ഇങ്ങനെ ഒരു മേക്കോവർ പ്രതീക്ഷിച്ചില്ല!! ആരാധകരെ ഞെട്ടിച്ച് നടി ഗോപിക രമേശ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചെറിയ റോളിൽ അഭിനയിക്കുന്നവർ പതിയാറുണ്ട്. അവതരിപ്പിക്കുന്ന കഥാപാത്രം ചെറുതാണെങ്കിലും അത് ചെയ്ത പ്രേക്ഷകരുടെ കൈയടി നേടുകയും ആരാധകരെ നേടുകയുമൊക്കെ ചെയ്യാറുണ്ട്. മലയാളത്തിൽ ചെറിയ ബഡ്ജറ്റിൽ ഇറങ്ങി കോടികൾ വാരികൂടിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ.

സൂപ്പർസ്റ്റാറുകളോ യൂത്ത് സ്റ്റാറുകളോ ഒന്നും തന്നെയില്ലാതെ 50 കോടി നേടിയ സിനിമയായിരുന്നു അത്. മാത്യു തോമസും അനശ്വര രാജനുമായിരുന്നു അതിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇവരെ കൂടാതെ ഒരുപാട് പുതുമുഖ താരങ്ങളും സിനിമയിലുണ്ടായിരുന്നു. അതിൽ മാത്യു തോമസ് അവതരിപ്പിച്ച ജയ്സൺ എന്ന കഥാപാത്രത്തിന് കീർത്തിയ്ക്ക് പകരം ഇഷ്ടം തോന്നുന്ന മറ്റൊരു കഥാപാത്രമായിരുന്നു സ്റ്റെഫി.

ജയ്‌സന്റെ ജൂനിയറായി സ്കൂളിൽ എത്തുന്ന സ്റ്റെഫിയുമായി പ്രണയത്തിലാവുന്നത് വികാരമില്ലാത്തതിന്റെ പേരിൽ പിരിയുന്നതുമെല്ലാം നമ്മൾ സിനിമയിൽ കണ്ടതാണ്. അതിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പുതുമുഖമായ ഗോപിക രമേശ് ആയിരുന്നു. ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള അഭിനയ മികവും പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നു.

ഫോർ, വാങ്ക് തുടങ്ങിയ സിനിമകളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. ഗോപിക നായികയായി തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതെ സമയം ഗോപികയുടെ ഒരു ഗ്ലാമറസ് മേക്കോവർ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിൽ ഗോപിക പൊളി ലുക്കിൽ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.