‘നായികയാകാനുള്ള തയ്യാറെടുപ്പോ? ജിമ്മിൽ കഠിനമേറിയ വർക്ക്ഔട്ടുമായി എസ്തർ അനിൽ..’ – വീഡിയോ വൈറൽ

സിനിമകളിൽ ബാലതാരമായി തിളങ്ങുന്നവരെ മലയാളികൾ എന്നും നായകനായോ നായികയായോ ഒക്കെ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്. അവർക്ക് പ്രേക്ഷകർക്ക് അങ്ങനെ തിരിച്ചുവരുമ്പോൾ ഗംഭീര സ്വീകരണവും നൽകാറുണ്ട്. ശാലിനിയും ശാമിലിയും തൊട്ടുള്ള താരങ്ങൾ ഇങ്ങനെ മലയാളത്തിൽ ബാലതാരമായ ശേഷം നായികയിട്ടുള്ള നിരവധി പേരുണ്ട്.

ഈ കാലഘട്ടത്തിലെ സിനിമയിൽ അഭിനയിക്കുന്ന, അഭിനയിച്ചുള്ള കുട്ടി താരങ്ങളും ഇതുപോലെ വലിയ വേഷങ്ങളിൽ ശ്രദ്ധനേടുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. അത്തരത്തിൽ പ്രേക്ഷകർ കരുതുന്ന ഒരാളാണ് എസ്തർ അനിൽ. ദൃശ്യം, ദൃശ്യം 2 തുടങ്ങിയ ബ്രഹ്മണ്ഡ ഹിറ്റുകളിൽ മോഹൻലാലിൻറെ മകളായി അഭിനയിച്ചുവെന്ന് ഒറ്റ ലേബൽ മാത്രം മതി എസ്തറിനെ മലയാളികൾ എന്നും ഓർത്തിരിക്കാൻ.

അനശ്വര രാജനെ പോലെയുള്ളവർ ആദ്യ സിനിമയിൽ ബാലതാരമായി അഭിനയിച്ച ശേഷം തന്നെ നായികയായി തിളങ്ങിയിരുന്നു. അനിഖ സുരേന്ദ്രൻ, നയൻ‌താര ചക്രവർത്തി തുടങ്ങിയവരും നായികയായി അഭിനയിക്കാൻ പോവുകയാണ്. അതുകൊണ്ട് എസ്തറും വൈകാതെ തന്നെ നായികയായി അഭിനയിച്ചേക്കാമെന്ന് പ്രേക്ഷകരും താരത്തിന്റെ ആരാധകരും വിശ്വസിക്കുന്നുണ്ട്.

ജാക്ക് ആൻഡ് ജിൽ ആയിരുന്നു എസ്തറിന്റെ അവസാനം ഇറങ്ങിയ ചിത്രം. അതെ സമയം എസ്തർ ജിമ്മിൽ കഠിനമേറിയ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നായികയാകാനുള്ള തയ്യാറെടുപ്പാണോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. കൊച്ചിയിലെ സ്റ്റാർക് ഫിറ്റ്‌നെസ് സെന്ററിലാണ് എസ്തർ തന്റെ വർക്ക് ഔട്ടുകൾ ചെയ്യുന്നത്.