‘വിവാഹം കഴിഞ്ഞ ആദ്യമായി ഒരുമിച്ച് ഗുരുവായൂരിൽ! അനുഗൃഹീതം എന്ന് നടി ഗോപിക അനിൽ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും പിന്നീട് വർഷങ്ങൾക്ക് ശേഷം ടെലിവിഷൻ സീരിയലിലൂടെ തിരിച്ചുവന്ന് മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയും ചെയ്ത ഒരാളാണ് നടി ഗോപിക അനിൽ. ലാലേട്ടന്റെ മകളായി ബാലേട്ടൻ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ ആകർഷിച്ച ഗോപികയെ പിന്നീട് മലയാളി പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഏഷ്യാനെറ്റിലെ സാന്ത്വനം സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ്.

സീരിയൽ അവസാനിച്ചതും ഗോപിക പുതിയ ജീവിതത്തിലേക്ക് കടന്നതുമെല്ലാം ഈ വർഷം ജനുവരി മാസമായിരുന്നു. ഗോപികയും അവതാരകനായ ഗോവിന്ദ് പദ്മസൂര്യയും തമ്മിൽ വിവാഹിതരാവുകയും തലേ ദിവസം സാന്ത്വനം സീരിയലിന്റെ ക്ലൈമാക്സ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാഹിതയായതുകൊണ്ട് ഇനി ഗോപിക സീരിയലിലേക്ക് തിരിച്ചുവരുമോ എന്നത് സംശയമാണ്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഹണിമൂൺ ആഘോഷങ്ങളുടെ ഭാഗമായി ഇരുവരും പല രാജ്യങ്ങളിൽ ആയിരുന്നു. നേപ്പാൾ, മക്കോവ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഇരുവരുടെയും ഹണിമൂൺ യാത്രകൾ. കഴിഞ്ഞ ആഴ്ചയാണ് രണ്ടുപേരും മടങ്ങിയെത്തിയത്. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ആദ്യമായി ഒരുമിച്ച് രണ്ടുപേരും കൂടി ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തിയിരിക്കുകയാണ്.

ഗോവിന്ദിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. ഗുരുവായൂരിൽ ദർശനം നടത്തിയ ചിത്രങ്ങൾ ഗോപിക ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. മനു കൃഷ്ണനാണ് ക്ഷേത്രത്തിൽ എത്തിയപ്പോഴുള്ള ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനുഗൃഹീതം എന്നാണ് ചിത്രങ്ങൾക്ക് ഗോപിക നൽകിയ ക്യാപ്ഷൻ. മലയാളത്തിലെ ക്യൂട്ട് താരജോഡികളായി ഗോപികയും ഗോവിന്ദും മാറി കഴിഞ്ഞു. രണ്ടുപേരും തിരികെ അഭിനയ മേഖലയിൽ സജീവമായിട്ടില്ല.