‘ഐപിഎൽ ചെന്നൈയുടെ മത്സരം കാണാൻ ശാലിനിയും മക്കളും, ഒപ്പം ശാമിലിയും റിച്ചാർഡും..’ – ചിത്രങ്ങൾ വൈറൽ

ബാലതാരമായി അഭിനയിച്ച് മലയാളികൾക്കും തെന്നിന്ത്യൻ സിനിമ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെട്ട രണ്ട് സഹോദരിമാരായിരുന്നു ശാലിനിയും ശാമിലിയും. എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ ശാലിനിയും മാളൂട്ടി എന്ന ചിത്രത്തിലൂടെ ശാമിലിയും മലയാളി മനസ്സുകൾ കീഴടക്കി. ശാലിനി പിന്നീട് നായികയായി മലയാളത്തിലും തമിഴിലും തിളങ്ങുകയും ചെയ്തിരുന്നു. ശാമിലി നായികയായി തിളങ്ങാൻ അത്ര സാധിച്ചില്ല.

അഞ്ജലി എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡും മാളൂട്ടിയിലെ പ്രകടനത്തിന് കേരള സംസ്ഥാന അവാർഡും മികച്ച ബാലതാരത്തിനുള്ള നേടിയിട്ടുണ്ട് ശാമിലി. ശാലിനി ആണെങ്കിൽ എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡും നേടിയെടുത്തു. തമിഴ് അജിത്തുമായി പ്രണയത്തിലായി വിവാഹിതയാവുകയും ചെയ്തിരുന്നു ശാലിനി. രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്.

അജിത് തമിഴ് നാട്ടിൽ ഒരുപാട് ആരാധകരുള്ള ഒരു സൂപ്പർസ്റ്റാറാണ്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാർഡും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ശാമിലിയും റിച്ചാർഡും വിവാഹം കഴിച്ചിട്ടില്ല. സഹോദരങ്ങൾ ഒരുമിച്ച് യാത്രകളൊക്കെ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഐപിഎൽ ചെന്നൈ സൂപ്പർ കിങ്‌സ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരം കാണാൻ താരകുടുംബം എത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്.

ശാലിനിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. ശാലിനി-അജിത് ദമ്പതികളുടെ മക്കളായ അനൗഷ്ക കുമാർ, ആദവിക് കുമാർ എന്നിവരും ശാമിലിയും റിച്ചാർഡും കളി കാണാൻ വേണ്ടി ചെന്നൈ സ്റ്റേഡിയത്തിൽ എത്തി. എല്ലാവർക്കും ഒപ്പമുള്ള ചിത്രങ്ങൾ ശാലിനി പോസ്റ്റ് ചെയ്തു. അതേസമയം അജിത് കുമാർ ഉണ്ടായിരുന്നില്ല. ആരാധകരെല്ലാം അജിത് എവിടെ എന്നാണ് കമന്റ് ബോക്സിൽ കൂടുതലും ചോദിച്ചിട്ടുള്ളത്.