‘ഇവിടെ നിന്ന് ഞങ്ങളുടെ നേപ്പാൾ സഞ്ചാരം തുടങ്ങി..’ – ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് ജിപിയും ഗോപികയും

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ നടിയായ ഗോപിക അനിലും തമ്മിലുള്ള വിവാഹം ഈ കഴിഞ്ഞ മാസമാണ് നടന്നത്. മലയാള സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങൾ ഒന്നടകം പങ്കെടുത്ത താരവിവാഹത്തിന് പിന്നാലെ ഏവരും കാത്തിരുന്നത് ഇരുവരും ഒരുമിച്ച് ഹണി മൂൺ ആഘോഷിക്കാൻ പോകുന്നത് എവിടെയാണെന്ന് അറിയാൻ ആയിരുന്നു. ഇരുവരും ഒരുമിച്ച് ബാംഗ്ലൂരിൽ പോയിരുന്നു.

ബാംഗ്ലൂരിലെ വണ്ടർലായിൽ നിന്നുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പങ്കുവച്ചിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ ഓഫീഷ്യലി ഇരുവരും ഒരുമിച്ച് ഹണിമൂൺ ആഘോഷിക്കാൻ വേണ്ടി പോയിരിക്കുകയാണ്. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലാണ് ഗോവിന്ദും ഗോപികയും ഹണിമൂൺ ആഘോഷിക്കാൻ വേണ്ടി പോയത്. നേപ്പാളിന്റെ തലസ്ഥാന നഗരിയിൽ നിന്നുള്ള ഫോട്ടോസ് ആദ്യം തന്നെ ഗോവിന്ദ് പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

“ഇവിടെ നിന്ന് ഞങ്ങളുടെ നേപ്പാൾ സഞ്ചാരം തുടങ്ങി..”, എന്ന ക്യാപ്ഷനോടെ ഗോവിന്ദ് ഇപ്പോൾ കൂടുതൽ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ബാലേശ്വർ മഹാദേവ് മന്ദിർ ചന്ദ്രഗിരി കുന്നുകളിൽ നിന്നുള്ള ഫോട്ടോസും ഇതിൽ ഉൾപ്പെടുന്നുണ്ട്. അതുപോലെ ഗോപിക കത്തി പിടിച്ചുനിൽകുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട്, “കത്തി വേഷത്തിൽ അപ്പുക്കുട്ടൻ” എന്ന ക്യാപ്ഷനോടെയും ഒരു ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.

അതുപോലെ ഇരുവരും കോട്ടൺ കാൻഡി തിന്നുന്ന ഫോട്ടോസും പങ്കുവച്ചിട്ടുണ്ട്. ആ കൊച്ചിന് വലതും ബാക്കി കിട്ടിയോ, എന്താ മോളെ ഈ കത്തി വേഷത്തിൽ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. വേറെ എങ്ങും ഹണിമൂണിന് പോകുന്നില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്. സാന്ത്വനം സീരിയൽ കഴിഞ്ഞതുകൊണ്ട് തന്നെ ഇനി ഗോപിക സീരിയൽ രംഗത്ത് സജീവം ആകുമോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്.