‘ലിപ്‌ലോക്കുമായി നടി അനുപമ പരമേശ്വരൻ! തെലുങ്കിൽ പിടിച്ചുനിൽക്കാൻ ഇത് വേണമെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി അനുപമ പരമേശ്വരൻ. ഇപ്പോൾ മലയാളത്തിനേക്കാൾ തെലുങ്കിൽ സജീവമായി നിൽക്കുന്ന അനുപമ നായികയായി എത്തുന്ന ‘തില്ലു സ്ക്വയർ’ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. അതിന് പ്രധാന കാരണം, അനുപമയുടെ ലിപ് ലോക്ക് രംഗം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പോരാത്തതിന് അതീവ ഗ്ലാമറസ് ലുക്കിലാണ് അനുപമയെ ട്രെയിലറിൽ ഉടനീളം കാണാൻ സാധിക്കുന്നത്. അനുപമ ഇന്നേ വരെ അഭിനയിച്ചതിൽ ഇത്രയും ഗ്ലാമറസായി മറ്റൊരു ചിത്രത്തിൽ കണ്ടിട്ടുണ്ടോ എന്നതും സംശയമാണ്. അങ്ങനെ ആണെന്നും ചില റിപ്പോർട്ടുകളൊക്കെയുണ്ട്. 2022-ൽ പുറത്തിറങ്ങിയ ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. ഒറ്റ ദിവസം കൊണ്ട് നാല് മില്യൺ കാഴ്ചക്കാരായി കഴിഞ്ഞു.

മല്ലിക് റാം ആണ് സിനിമയുടെ സംവിധാനം. തെലുങ്ക് നടനായ സിദ്ധുവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മാർച്ച് 29-നാണ് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. അനുപമ ഉള്ളതുകൊണ്ട് തന്നെ കേരളത്തിലും റിലീസിന് സാധ്യതയുണ്ട്. റൊമാന്റിക് കോമഡി ചിത്രമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് സൂചനകളും ലഭിക്കുന്നുണ്ട്. ഇതിന് മുമ്പ് അനുപമ നായികയായ രണ്ട് സിനിമകളും വമ്പൻ ഹിറ്റായിരുന്നു.

അതേസമയം ട്രെയിലർ കണ്ടിട്ട് മലയാളികളിൽ ചിലർ അതിന് താഴെ ഇട്ടിരിക്കുന്ന കമന്റും ശ്രദ്ധേയമാണ്. തെലുങ്കിൽ പിടിച്ചുനിൽക്കണമെങ്കിൽ ഇത്രയും ഗ്ലാമറസായി അഭിനയിക്കണമെന്നും ലിപ് ലോക്ക്, കിടപ്പറ രംഗങ്ങൾ ഉൾപ്പടെ അഭിനയിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. മലയാളത്തിലേക്ക് ഇനി നോക്കേണ്ട, ബോളിവുഡിൽ വരെ തിളങ്ങാൻ ചാൻസ് ഉണ്ടെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.