‘ഭാവി വരനൊപ്പം ദുബൈയിൽ നടി മീര നന്ദൻ! പോസ്റ്റിന് താഴെ മോശം കമന്റ് ഇട്ട് മലയാളികൾ..’ – ഫോട്ടോസ് വൈറലാകുന്നു

ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോയിൽ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടി പിന്നീട് മലയാള സിനിമയിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ച താരമാണ് നടി മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മീര സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ മീരയ്ക്ക് അവസരം ലഭിച്ചു.

2007-ൽ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തിയ മീരയെ അതെ ഷോയിലെ അവതാരകയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആ ഷോയിൽ സജീവമായി നിൽക്കുന്ന സമയത്താണ് സംവിധായകൻ ലാൽ ജോസ് സിനിമയിൽ അവസരം കൊടുക്കുന്നത്. 10 വർഷത്തോളം സിനിമയിൽ വളരെ സജീവമായി നിന്നു. ഇതിനിടയിൽ ദുബൈയിൽ റേഡിയോ ജോക്കിയായി മീര ജോലിക്ക് കയറുകയും ചെയ്തു.

കഴിഞ്ഞ വർഷം ആയിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് മീരയുടെ ഭാവി വരൻ. ഈ വർഷം വിവാഹം ഉണ്ടായിരിക്കുമെന്ന് മീര നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു എന്നും മീര അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് മീര ശ്രീജുവിനെ കാണാൻ ലണ്ടനിലേക്ക് പോയിരുന്നു. ഇപ്പോഴിതാ മീരയെ കാണാൻ വേണ്ടി ശ്രീജ ദുബൈയിൽ എത്തിയിരിക്കുകയാണ്.

പ്രണയം ദിനം ആഘോഷിക്കാൻ വേണ്ടിയാണ് ശ്രീജ ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് എത്തിയത്. ശ്രീജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച മീരയുടെ പോസ്റ്റിന് താഴെ ചില മലയാളികൾ വളരെ മോശം കമന്റുകളാണ് ഇട്ടിരിക്കുന്നത്. യാർ ഇന്ത മൂങ്ങാ മൂഞ്ചി, ബംഗാളി തിരിച്ചു വന്നോ എന്നൊക്കെ ശ്രീജുവിനെ ബോഡി ഷെമിങ് നടത്തുന്ന രീതിയിലുള്ള കമന്റുകളാണ് പലരും ഇട്ടിരിക്കുന്നത്. മീര കമന്റുകളോട് ഒന്നും പ്രതികരിച്ചിട്ടില്ല.