‘കുടുംബത്തോടൊപ്പം മൂകാംബിക ക്ഷേത്രത്തിൽ! പുണ്യദർശനം തേടി ഗോപികയും ഗോവിന്ദും..’ – ഫോട്ടോസ് വൈറൽ

ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെ നായകനായ ബിജു മേനോന്റെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് ഗോപിക അനിൽ. ഗോപികയെ മലയാളികൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത് മോഹൻലാലിൻറെ മകളായി ബാലേട്ടൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. ഗോപികയുടെ അനിയത്തി കീർത്തനയും ആ സിനിമയിൽ അഭിനയിച്ചിരുന്നു.

അതിന് ശേഷം രണ്ട് സിനിമകളിലൂടെ ഗോപിക ബാലതാരമായി അഭിനയിച്ചിരുന്നു. സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് ഗോപിക വർഷങ്ങൾക്ക് ശേഷം സാന്ത്വനം എന്ന ഏഷ്യാനെറ്റിലെ പരമ്പരയിലാണ് അഭിനയിക്കുന്നത്. അതിലെ അഞ്ജലി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഗോപിക കാഴ്ചവച്ചത്. നാല് വർഷത്തോളം ഉണ്ടായിരുന്നു ആ സീരിയൽ ഈ വർഷം ജനുവരിയിലാണ് അവസാനിച്ചത്.

സീരിയൽ അവസാനിക്കുന്ന സമയത്ത് തന്നെയായിരുന്നു ഗോപികയുടെ വിവാഹവും. സിനിമ നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയുമായി ഗോപിക വിവാഹിതയായി. വിവാഹിതയായി രണ്ട് മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇതിനിടയിൽ ഇരുവരും ഒരുമിച്ച് ഹണിമൂൺ യാത്രകൾ പോയിരുന്നു. ഒരു മാസത്തോളം വിദേശരാജ്യങ്ങളിലായിരുന്നു ഇരുവരും. ഈ മാസം പത്രണ്ടിനാണ് ഇരുവരും തിരിച്ചെത്തിയത്.

ഇപ്പോഴിതാ ഇരുവരുടെയും കുടുംബത്തോടൊപ്പം കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഗോപികയും ഗോവിന്ദും. ഗോപിക ഗേൾസ് ഗ്യാങ്ങിന്റെ കൂടിയുള്ള ചിത്രവും ഗോവിന്ദ് ബോയ്സ് ഗ്യാങ്ങിന്റെ കൂടെയുള്ള ചിത്രവും പ്രതേകം പങ്കുവച്ചിട്ടുണ്ട്. ഗോപികയുടെയും അച്ഛനും അമ്മയും സഹോദരിയും ഗോവിന്ദിന്റെ അച്ഛനും അമ്മയും സഹോദരനും ചേർന്നാണ് ക്ഷേത്രത്തിൽ പുണ്യദർശനം നടത്തിയത്.